ദേശീയം

ജഡ്ജിക്കെതിരായ ആക്ഷേപം: മമത ബാനര്‍ജിക്ക് അഞ്ചു ലക്ഷം രൂപ പിഴ

സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത: ജഡ്ജിക്കെതിരെ ആക്ഷേപം ഉന്നയിച്ചതിന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് കല്‍ക്കട്ട ഹൈക്കോടതി അഞ്ചു ലക്ഷം രൂപ പിഴ വിധിച്ചു. നന്ദിഗ്രാമില്‍ തന്നെ തോല്‍പ്പിച്ച സുവേന്ദു അധികാരിയുടെ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി കേള്‍ക്കുന്നതില്‍നിന്ന് ജസ്റ്റിസ് കൗശിക് ചന്ദയെ ഒഴിവാക്കണമെന്ന മമതയുടെ ആവശ്യത്തിലാണ് കോടതി നടപടി.

കേസ് ജസ്റ്റിസ് കൗശിക് ചന്ദയുടെ ബെഞ്ചില്‍നിന്നു മാറ്റണമെന്ന് മമതയുടെ അഭിഭാഷകന്‍ ആവശ്യപ്പെട്ടിരുന്നു. ജസ്റ്റിസ് ചന്ദയെ ബിജെപി നേതാക്കള്‍ക്കൊപ്പം കാണാറുണ്ടെന്നും അഭിഭാഷകന്‍ പറഞ്ഞു.

ജുഡീഷ്യറിയെ മോശമായ വിധത്തില്‍ ചിത്രീകരിക്കുന്നതാണ് മമതയുടെ നടപടിയെന്ന് ജസ്റ്റിസ് ചന്ദ പറഞ്ഞു. മമതയ്ക്ക് അഞ്ചു ലക്ഷം രൂപ പിഴ വിധിച്ച ജഡ്ജി കേസ് കേള്‍ക്കുന്നതില്‍നിന്നു പിന്‍മാറുകയാണെന്നും അറിയിച്ചു. 

തൃണമൂല്‍ പ്രവര്‍ത്തകര്‍ തന്നെ ബിജെപിയുമായി ബന്ധിപ്പിച്ചുകൊണ്ട് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചാരണം നടത്തുന്നതായി ജഡ്ജി പറഞ്ഞു. ബിജെപി സര്‍ക്കാരിനു കീഴില്‍ അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ ആയിരുന്നയാളാണ് ജസ്റ്റിസ് ചന്ദയെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍