ദേശീയം

രാജ്യത്തെ നിയമം പ്രധാനം, അനുസരിച്ചേ പറ്റൂ; ട്വിറ്റര്‍ വിവാദത്തില്‍ ഐടി മന്ത്രി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: രാജ്യത്തെ നിയമങ്ങള്‍ പരമ പ്രധാനമെന്നും ഏവരും അത് അനുസരിച്ചേ തീരൂവെന്നും ഐടി മന്ത്രിയായി ചുമതലയേറ്റ അശ്വിനി വൈഷ്ണവ്. പുതിയ ചട്ടങ്ങള്‍ പാലിക്കാന്‍ ട്വിറ്റര്‍ മടി കാണിക്കുന്നതു ചൂണ്ടിക്കാണിച്ചപ്പോഴായിരുന്നു മന്ത്രിയുടെ പ്രതികരണം.

ട്വിറ്ററും കേന്ദ്ര സര്‍ക്കാരും തമ്മിലുള്ള വടംവലി മൂര്‍ധന്യത്തില്‍ എത്തിനില്‍ക്കെയാണ്, ഐടി മന്ത്രാലയത്തിലെ നേതൃമാറ്റം. രവിശങ്കര്‍ പ്രസാദിനു പകരം അശ്വിനി വൈഷ്ണവ് എത്തുമ്പോള്‍ സമീപനത്തില്‍ എന്തു മാറ്റമാണുണ്ടാവുകയെന്നത് രാഷ്ട്രീയ വൃത്തങ്ങളില്‍ ചര്‍ച്ചയായിരുന്നു.

''രാജ്യത്തെ നിയമങ്ങള്‍ പരമ പ്രധാനമാണ്. ഏവരും അത് അനുസരിച്ചേ തീരൂ''- ട്വിറ്ററിന്റെ നിലപാടിനെ്ക്കുറിച്ചു ചോദിച്ചപ്പോള്‍ അശ്വിനി വൈഷ്ണവ് പ്രതികരിച്ചു. 

അതിനിടെ പുതിയ ചട്ടപ്രകാരമുള്ള പരാതി പരിഹാര ഓഫിസറെ നിയമിക്കാന്‍ ട്വിറ്റര്‍ എട്ട് ആഴ്ച സമയം തേടി. ഡല്‍ഹി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ട്വിറ്റര്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്സഭാ തെരഞ്ഞെടുപ്പ്: മൂന്നാംഘട്ടം തുടങ്ങി; അമിത് ഷായ്‌ക്കൊപ്പം എത്തി വോട്ടുചെയ്ത് പ്രധാനമന്ത്രി, വിഡിയോ

ഊട്ടി, കൊടൈക്കനാല്‍ യാത്രയ്ക്ക് ഇന്നു മുതല്‍ ഇ-പാസ്; അറിയേണ്ടതെല്ലാം

പറന്നുയരുന്നതിന് 90 മിനിറ്റ് മുമ്പ് തകരാര്‍, സുനിത വില്യംസിന്റെ മൂന്നാം ബഹിരാകാശ ദൗത്യം മാറ്റിവെച്ചു

ഗാസയില്‍ സമാധാനം പുലരുമോ? വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിച്ച് ഹമാസ്, ഇസ്രയേല്‍ നിലപാട് നിര്‍ണായകം

രാത്രി വാഷിങ് മെഷീന്‍ ഓണ്‍ ചെയ്ത് ഉറങ്ങാന്‍ പോകുന്ന ശീലമുണ്ടോ? അരുത് ! നിര്‍ദേശവുമായി കെഎസ്ഇബി