ദേശീയം

ഗവേഷണ പ്രബന്ധം അംഗീകരിക്കാൻ കൈക്കൂലി; അസി. പ്രൊഫസർക്ക് 5 വർഷം തടവും പിഴയും 

സമകാലിക മലയാളം ഡെസ്ക്

മംഗളൂരു: ഗവേഷണ പ്രബന്ധം അംഗീകരിക്കാൻ കൈക്കൂലി വാങ്ങിയ സർവകലാശാല അസി. പ്രൊഫസർക്ക് അഞ്ച് വർഷം തടവും പിഴയും. മംഗളൂരു സർവകലാശാല സോഷ്യോളജി വിഭാഗം അസി. പ്രൊഫസർ ഡോ. അനിത രവിശങ്കറിനെതിരെയാണ് നടപടി. അഞ്ച് വർഷം തടവിന് പുറമെ 30,000 രൂപ പിഴയും നൽകണം. 

പ്രേമ ഡിസൂസ എന്ന വിദ്യാർഥിനിയുടെ പ്രബന്ധം അംഗീകരിക്കാൻ അനിത 16,800 രൂപ ആവശ്യപ്പെടുകയായിരുന്നു. 2012ലാണു സംഭവം. ഇതേക്കുറിച്ച് ലോകായുക്തക്കു പരാതി നൽകിയ വിദ്യാർത്ഥി ലോകായുക്ത നിർദേശിച്ചതനുസരിച്ച് ‌5,000 രൂപ കൈമാറി. പിന്നാലെ പരിശോധന നടത്തിയ ലോകായുക്ത പൊലീസ് പണം കണ്ടെത്തുകയും അനിതയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. 

അഴിമതി വിരുദ്ധ നിയമ വകുപ്പുകൾ പ്രകാരം 3 വർഷം, 2 വർഷം എന്നിങ്ങനെ തടവും മൊത്തം 30,000 രൂപ പിഴയുമാണ് വിധിച്ചത്.  തടവ് ഒന്നിച്ച് അനുഭവിച്ചാൽ മതിയെന്ന് കോടതി പറഞ്ഞു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

അടൂരിൽ എട്ട് വയസുകാരിയുടെ മരണം; ഷി​ഗല്ലയെന്ന് സംശയം, ആരോ​ഗ്യ വിഭാ​ഗത്തിന്റെ പരിശോധന

ചര്‍മ്മം തിളങ്ങാൻ പഴങ്ങള്‍

'ഇപ്പോഴും കോളജ് കുമാരിയെ പോലെ'; മകന്റെ കാമറയിൽ മോഡലായി നവ്യാ നായർ

''ഞങ്ങളങ്ങനെ കാടിന്റെ മണം പിടിച്ചിരുന്നു; പിന്നെ നക്ഷത്രങ്ങളെ എണ്ണിയെണ്ണി ഉറക്കത്തിലേക്കിറങ്ങിപ്പോയി''