ദേശീയം

ആകാശത്ത് അപൂര്‍വ്വ കാഴ്ചയൊരുക്കി ചൊവ്വയും ശുക്രനും ചന്ദ്രനും-വീഡിയോ 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ആകാശത്ത് കാഴ്ചയ്ക്ക് വിരുന്നൊരുക്കി ചൊവ്വയും ശുക്രനും ചന്ദ്രനും 'ഒത്തുചേര്‍ന്നു'. ഇന്ന് സൂര്യന്‍ അസ്തമിച്ചപ്പോഴാണ് അപൂര്‍വ്വ കാഴ്ച ആയിരങ്ങള്‍ക്ക് വിസ്മയമായത്. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു.

മുന്‍പ് ഗ്രഹങ്ങളായ വ്യാഴവും ശനിയും ഒത്തുചേര്‍ന്നതിന് സമാനമായാണ് ചൊവ്വയും ശുക്രനും ചന്ദ്രനും അടുത്തടുത്ത വരുന്ന ആകാശകാഴ്ചയ്ക്കായി ലോകം ഉറ്റുനോക്കിയത്്. ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ ഈ പ്രപഞ്ചവിസ്മയം ആകാശത്ത് ദൃശ്യമാകുമെന്നാണ് ബഹിരാകാശനിരീക്ഷകര്‍ പറഞ്ഞത്. ഇന്ന് ചൊവ്വയില്‍ നിന്ന് നാലു ഡിഗ്രി അകലെയാണ് ശുക്രന്‍. നാളെ ഇത് 0.5 ഡിഗ്രിയായി കുറയും. ഇവയ്‌ക്കൊപ്പം ചന്ദ്രന്‍ കൂടി ഒത്തുചേരുന്നത് ദക്ഷിണേന്ത്യയിലും വടക്കേന്ത്യയിലും വ്യത്യസ്തമായാണ് ദൃശ്യമാകുന്നത്. 

സൂര്യന്‍ അസ്തമിച്ചതിന് ശേഷമാണ് ഇത് ദൃശ്യമായത്. നഗ്‌ന നേത്രം കൊണ്ട് ഇത് കാണാന്‍ സാധിക്കുമെന്ന് ബംഗളൂരു കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആസ്ട്രോഫിസിക്സ് അറിയിച്ചിരുന്നു. 

മൂന്ന് ഗ്രഹങ്ങള്‍ അടുത്തുവന്നത് കണ്ടപ്പോള്‍ ഇവ തമ്മില്‍ വലിയ അന്തരം ഇല്ല എന്ന് തോന്നാം. യഥാര്‍ത്ഥത്തില്‍ ലക്ഷകണക്കിന് കിലോമീറ്റര്‍ അകലമാണ് ഗ്രഹങ്ങള്‍ക്കിടയിലുള്ളത്. ജൂലൈ 13നാണ് ചൊവ്വയും ശുക്രനും അരികിലൂടെ കടന്നുപോകുക. ഇന്ന് ചന്ദ്രനും ഇവയ്ക്ക് അരികില്‍ എത്തിയ ദൃശ്യങ്ങളാണ് പുറത്തുവന്നത്. അനുകൂലമായ കാലാവസ്ഥയാണെങ്കില്‍ രാജ്യത്ത് എവിടെ നിന്നും ഇത് കാണാന്‍ സാധിക്കുമെന്നാണ് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആസ്ട്രോഫിസിക്സ് വ്യക്തമാക്കിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു