ദേശീയം

'ജീവന്‍ നഷ്ടപ്പെടാന്‍ ദൈവം ആഗ്രഹിക്കുന്നില്ല'; കാന്‍വാര്‍ യാത്ര റദ്ദാക്കി ഉത്തരാഖണ്ഡ് സര്‍ക്കാര്‍

സമകാലിക മലയാളം ഡെസ്ക്

ഡെറാഡൂണ്‍: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കാന്‍വാര്‍ യാത്ര റദ്ദാക്കി ഉത്തരാഖണ്ഡ് സര്‍ക്കാര്‍. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതാധികാരസമിതി യോഗത്തിന്റെതാണ് തീരുമാനം. തുടര്‍ച്ചായ രണ്ടാം വര്‍ഷമാണ് കാന്‍വാര്‍ യാത്ര മാറ്റിവെക്കുന്നത്.

ഹരിദ്വാറിനെ കോവിഡ് ഹോട്ട്‌സ്‌പോട്ട് ആക്കി മാറ്റാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നില്ല. ആളുകളുടെ ജീവന്‍ അപകടത്തിലാക്കരുതെന്ന് കരുതിയാണ് പരിപാടി റദ്ദാക്കിയത്. ആളുകളുടെ ജീവന്‍ വിലപ്പെട്ടതാണ്, ജീവന്‍ നഷ്ടപ്പെടാന്‍ ദൈവം ആഗ്രഹിക്കുന്നില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. 

ഹരിദ്വാര്‍ ഉള്‍പ്പടെയുള്ള പുണ്യസ്ഥലങ്ങളില്‍ വിശ്വാസികള്‍ ഗംഗ ജലം ശേഖരിക്കാന്‍ നടത്തുന്ന കാന്‍വാര്‍ യാത്രയ്ക്ക് യോഗി ആദിത്യനാഥ് സര്‍ക്കാരാണ് ആദ്യം അനുമതി നല്‍കിയത്. ഇതിനുള്ള ഒരുക്കങ്ങള്‍ നടത്താന്‍ ഉത്തരാഖണ്ഡ് സര്‍ക്കാറിനോട് അഭ്യര്‍ഥിക്കുകയും ചെയ്തു. ഇതിന് പിന്നാലെ യാത്ര മാറ്റിവെക്കണമെന്ന് ഐഎംഎ ഉള്‍പ്പടെയുള്ള സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു.

കഴിഞ്ഞ വര്‍ഷം ലോക്ഡൗണ്‍ നിയന്ത്രണങ്ങളെ തുടര്‍ന്ന് കന്‍വാര്‍ യാത്ര ഒഴിവാക്കിയിരുന്നു. ഈ വര്‍ഷം യാത്ര അനുവദിക്കണമെന്ന് വ്യാപാരികള്‍ ഉള്‍പ്പടെ ഉത്തരാഖണ്ഡ് സര്‍ക്കാറിനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇപിക്കെതിരെ നടപടിയില്ല, നിയമനടപടി സ്വീകരിക്കാന്‍ പാര്‍ട്ടി നിര്‍ദേശം; ദല്ലാളുമായി ബന്ധം അവസാനിപ്പിക്കണം

അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്ററിന് നിയന്ത്രണം നഷ്ടപ്പെട്ടു? വിഡിയോ

ഇ പിയെ തൊടാന്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയം, മുഖ്യമന്ത്രി എവിടെ വെച്ചാണ് ജാവഡേക്കറെ കണ്ടതെന്ന് വ്യക്തമാക്കണം: വി ഡി സതീശന്‍

ദൈവങ്ങളുടെ പേരില്‍ വോട്ട്, മോദിയെ തെരഞ്ഞെടുപ്പില്‍ അയോഗ്യനാക്കണമെന്ന ഹര്‍ജി തള്ളി

നാല് മണിക്കൂര്‍ വ്യായാമം, എട്ട് മണിക്കൂര്‍ ഉറക്കം; മികച്ച ആരോഗ്യത്തിന് ചെയ്യേണ്ടത്?