ദേശീയം

കോവിഡ് മൂന്നാം തരംഗം ഓഗസ്റ്റ് അവസാനം, നിയന്ത്രണങ്ങള്‍ പിന്‍വലിക്കുന്നത്‌ വ്യാപനത്തിലേക്ക് നയിക്കും: ഐസിഎംആര്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കോവിഡ് മൂന്നാം തരംഗം ഓഗസ്റ്റ് അവസാനം രാജ്യത്ത് സംഭവിച്ചേക്കുമെന്ന് പ്രമുഖ പൊതുമേഖല ആരോഗ്യ ഗവേഷണ സ്ഥാപനമായ ഐസിഎംആര്‍. രണ്ടാം കോവിഡ് തരംഗത്തേക്കാള്‍ തീവ്രത കുറവാകാനാണ് സാധ്യതയെന്നും ഐസിഎംആറിലെ എപ്പിഡമോളജി ആന്റ് ഇന്‍ഫെക്ഷസ് ഡീസിസ് തലവന്‍ ഡോ സമീരന്‍ പാണ്ട വ്യക്തമാക്കി. 

വിവിധ കാരണങ്ങള്‍ മൂന്നാം കോവിഡ് തരംഗത്തിന് കാരണമായേക്കാമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ആദ്യ രണ്ടു തരംഗങ്ങളില്‍ ആര്‍ജ്ജിച്ച രോഗപ്രതിരോധശേഷി കുറയുന്നതാണ് ഒരു കാരണം. ഇതില്‍ കുറവ് സംഭവിക്കുന്നത് കോവിഡ് മൂന്നാം തരംഗത്തിലേക്ക് നയിച്ചേക്കാം. പുതിയ കോവിഡ് വകഭേദം രോഗപ്രതിരോധശേഷിയെ മറികടക്കുന്നതാണ് മറ്റൊരു അപകടസാധ്യത. രോഗപ്രതിരോധശേഷിയെ മറികടക്കാന്‍ സാധിച്ചില്ലെങ്കില്‍ ചിലപ്പോള്‍ വൈറസ് കൂടുതല്‍ വ്യാപനത്തിന് ശ്രമിച്ചു എന്നു വരാം. ഇതും മറ്റൊരു സാധ്യതയാണ്. 

കോവിഡ് വ്യാപനം കുറയുന്നതിന് മുന്‍പ് നിയന്ത്രണങ്ങള്‍ പിന്‍വലിക്കുന്നതും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. ഡെല്‍റ്റ വകഭേദത്തില്‍ നിന്ന് ആരോഗ്യമേഖലയില്‍ ഇനി വലിയ വെല്ലുവിളി ഉണ്ടാകുമെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം മൂന്നാം കോവിഡ് തരംഗം രാജ്യത്ത് സംഭവിക്കുമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും മുന്നറിയിപ്പ് നല്‍കിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഉഷ്ണ തരംഗ മുന്നറിയിപ്പ് തുടരുന്നു; 12 ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ്

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ