ദേശീയം

പ്രണയം നിരസിച്ചു; പ്ലസ് ടു വിദ്യാര്‍ഥിനിയുടെ മുഖത്ത് അയല്‍വാസി ആസിഡ് ഒഴിച്ചു; ഗുരുതരാവസ്ഥയില്‍

സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത: പ്രണയം നിരസിച്ചതിന് പ്ലസ് ടു വിദ്യാര്‍ഥിനിയ്ക്ക് നേരെ ആസിഡ് ആക്രമണം. ട്യൂഷന്‍ കഴിഞ്ഞ് വീട്ടിലേക്ക് പോകുന്നതിനിടെയാണ് പെണ്‍കുട്ടിയുടെ മുഖത്ത് യുവാവ് ആസിഡ് ഒഴിച്ചത്. പശ്ചിമബംഗാളിലെ നാദിയ ജില്ലയിലെ കൃഷ്ണ നഗറിലാണ് സംഭവമെന്ന് പൊലീസ് പറഞ്ഞു.

ബുധനാഴ്ച രാത്രി ഏഴുമണിയോടെയാണ് സംഭവം. യുവാവിന്റെ പ്രണയാഭ്യാര്‍ത്ഥന പെണ്‍കുട്ടി നിരസിച്ചിരുന്നു. ഇതിന്റെ പ്രതികാരമായിട്ടാണ് പ്രതി ആസിഡ് ഒഴിച്ചതെന്ന് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ആരോപിച്ചു. ഗുരുതരാവസ്ഥയിലായ പെണ്‍കുട്ടി കൊല്‍ക്കത്തയിലെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തിന് പിന്നാലെ പ്രതി ഒളിവിലാണ്.

ആസിഡ് ആക്രമണം നടത്തിയ യുവാവ് പെണ്‍കുട്ടിയുടെ അയല്‍വാസിയാണ്. ദീര്‍ഘകാലമായി ഇയാള്‍ പെണ്‍കുട്ടിയെ പിന്നാലെ നടന്ന് ശല്യം ചെയ്യുകയാണെന്നും ബന്ധുക്കള്‍ പറയുന്നു. ട്യൂഷന്‍ കഴിഞ്ഞുവരുന്നതിനിടെ ഇയാള്‍ പെണ്‍കുട്ടിയെ പിന്തുടരുകയായിരുന്നു. സ്വയം രക്ഷയ്ക്കായി പെണ്‍കുട്ടി സമീപത്തെ ഒരു ക്ലബില്‍ കയറി. യുവാവും പിന്നാലെ ക്ലബില്‍ കയറിയശേഷം പെണ്‍കുട്ടിയുടെ മുഖത്ത് ആസിഡ് ഒഴിക്കുകയായിരുന്നു. ആസിഡ് ആക്രമണത്തില്‍ ക്ലബില്‍ ഉണ്ടായിരുന്ന മറ്റുള്ളവര്‍ക്കും പരിക്കേറ്റു. പരിക്കേറ്റ ആളുകളെ ശക്തി നഗറിലെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കെഎസ്ആര്‍ടിസി ബസിലെ മെമ്മറി കാര്‍ഡ് കാണാതായത് അന്വേഷിക്കുമെന്ന് ഗതാഗതമന്ത്രി; എംഡിക്ക് നിര്‍ദേശം

വയറിലെ കൊഴുപ്പ് കുറയ്‌ക്കാൻ ഇവ പരീക്ഷിച്ചു നോക്കൂ

തേന്‍ എടുക്കുന്നതിനിടെ മരത്തില്‍ നിന്ന് വീണ് യുവാവ് മരിച്ചു, മൃതദേഹവുമായി പോയ ആംബുലന്‍സ് മറിഞ്ഞ് നാല് പേര്‍ക്ക് പരിക്ക്

യുവാവ് കുഴഞ്ഞുവീണു മരിച്ചു; സൂര്യാഘാതമെന്ന് സംശയം

പാലക്കാട് ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് പിന്‍വലിച്ചു; മൂന്ന് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്; ജാഗ്രത