ദേശീയം

നേരിയ കുറവ്; രാജ്യത്ത് ഇന്നലെ 38,949 പേര്‍ക്ക് കോവിഡ്; 542 മരണം

സമകാലിക മലയാളം ഡെസ്ക്



ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 38,949 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 40,026 പേര്‍ രോഗമുക്തരായി. 542 പേര്‍ മരിച്ചു. ഇതോടെ രാജ്യത്ത് രോഗം സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 3,10,26,829ആയി. 3,01,83,876 പേരാണ് ആകെ രോഗമുക്തരായത്. 4,30,422പേര്‍ ചികിത്സയിലുണ്ട്. 4,12,531പേര്‍ മരിച്ചു. 97.28ആണ് രോഗമുക്തി നിരക്ക്.

39,53,43,767പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ കോവിഡ് പ്രതിരോധ വാക്‌സിന്‍ നല്‍കിയത്. കഴിഞ്ഞ 24 മണിക്കൂറില്‍ 38,78,078പേര്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്. 

കേരളത്തിലാണ് നിലവില്‍ ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇന്നലെ സംസ്ഥാനത്ത് 13,773 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 1,25,742 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.95 ആണ്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത

ഉഷ്ണതരംഗം: തീവ്രത കുറയ്ക്കാന്‍ സ്വയം പ്രതിരോധം പ്രധാനം; മാര്‍ഗനിര്‍ദേശങ്ങള്‍