ദേശീയം

20 വര്‍ഷം ഒരുമിച്ചു ജീവിച്ചു; ഒടുവില്‍ മകന്റെ സാന്നിധ്യത്തില്‍ അച്ഛനും അമ്മയ്ക്കും വിവാഹം,ഡിജെ പാര്‍ട്ടിയൊരുക്കി ഗ്രാമം

സമകാലിക മലയാളം ഡെസ്ക്


20 വര്‍ഷമായി ഒരുമിച്ചു താമസിച്ചിരുന്ന 60കാരനും 55കാരിയും ഒടുവില്‍ വിവാഹിതരായി. ഇവരുടെ പതിമൂന്നുകാരനായ മകന് ഇത് കാണാനുള്ള ഭാഗ്യവും ലഭിച്ചു. ഉത്തര്‍പ്രദേശിലെ ഉന്നാവോ ജില്ലയിലെ റാസല്‍പൂര്‍ രുറി ഗ്രാമത്തിലാണ് കല്യാണം നടന്നത്. നാരയാണ്‍ റായ്ദാസ്, രാംരതി എന്നിവരാണ് വിവാഹം കഴിച്ചത്. 

വിവാഹത്തിന്റെ മുഴുവന്‍ ചെലവും വഹിച്ചത് ഗ്രാമമുഖ്യനും ഗ്രാമവാസികളും ചേര്‍ന്നാണ്. വിവാഹം കഴിക്കാതെ ഒരുമിച്ച് താമസിച്ചതിന് ഇവര്‍ പതിവായി പരിഹസിക്കപ്പെട്ടിരുന്നുവെന്ന് ഗ്രാമവാസികള്‍ പറയുന്നു. 

ഗ്രാമമുഖ്യന്റെ നിര്‍ബന്ധനത്തിന് വഴങ്ങിയാണ് ഒടുവില്‍ വിവാഹത്തിന് സമ്മതിച്ചത്. കല്യാണത്തില്‍ പങ്കെടുക്കാന്‍ എത്തിയവര്‍ക്ക് വേണ്ടി ഗ്രാമമുഖ്യന്‍ ഡി ജെയും സദ്യയും ഒരുക്കിയിരുന്നു.2001മുതലാണ് ഇവര്‍ ഒരുമിച്ച് ജീവിക്കാന്‍ തുടങ്ങിയത്. ബന്ധുക്കളാരും ഇല്ലാത്തവരാണ് ഇവര്‍. കൃഷിയാണ് പ്രധാന ഉപജീവന മാര്‍ഗം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത