ദേശീയം

അവസാന വർഷ ബിരുദ പരീക്ഷകൾ ആഗസ്റ്റ്​ 31ന്​ മുമ്പ്​ നടത്തണം, പുതിയ അധ്യയന വർഷം ഒക്​ടോബർ ഒന്നിന്:യു ജി സി 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: 2021-22 വർഷത്തേക്കുള്ള ബിരുദ പ്രവേശന നടപടികൾ സെപ്റ്റംബർ 30നകം പൂർത്തിയാക്കണമെന്ന് യൂനിവേഴ്​സിറ്റി ​ഗ്രാൻറ്​സ്​ കമ്മീഷൻറെ നിർദേശം. ഒക്​ടോബർ ഒന്നിന്​ പുതിയ അധ്യയന വർഷം ആരംഭിക്കണമെന്നാണ് യുജിസിയുടെ മാർ​​ഗ്​ഗനിർദേശങ്ങളിൽ അറിയിച്ചിട്ടുള്ളത്. 

2020-21 വർഷത്തെ അവസാന സെമസ്റ്റർ/ വർഷ പരീക്ഷകൾ കോവിഡ്​ മാനദണ്ഡങ്ങൾ പാലിച്ച് നിർബന്ധമായും നടത്തണമെന്നും കമ്മീഷൻ വ്യക്തമാക്കി. ഓ​ഫ്​ ലൈനായോ ഓൺലൈനായോ, ഓൺലൈനും ഓഫ് ലൈനുമായോ ആഗസ്റ്റ്​ 31ന്​ മുമ്പ്​ നിർബന്ധമായും നടത്തണം. അതേസമയം, ഒന്നും രണ്ടും വർഷ വിദ്യാർഥികൾക്ക്​ പരീക്ഷകളുണ്ടായിരിക്കില്ല. വെള്ളിയാഴ്ച പുറപ്പെടുവിച്ച പുതിയ മാർഗനിർദേശങ്ങളിലാണ്​ ഇക്കാര്യം വ്യക്തമാക്കുന്നത്​.

ഒന്നാംവർഷ ബിരുദ കോഴ്​സുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക്​ പ്രവേശനം നടത്തേണ്ട അവസാന തീയതി ഒക്​ടോബർ 31 ആണ്. അടിസ്​ഥാന യോഗ്യത പരീക്ഷയുടെ സർട്ടിഫിക്കറ്റുകൾ ഡിസംബർ 31വരെ സമർപ്പിക്കാം. പ​ന്ത്രണ്ടാം ക്ലാസ്​ പരീക്ഷ ഫലം ജൂലൈ 31നകം പ്രസീദ്ധീകരിക്കുമെന്ന കണക്കുകൂട്ടലിലാണ് ഇത്. ഫലപ്രഖ്യാപനത്തിൽ മാറ്റമുണ്ടായാൽ ഒക്​ടോബർ 18ന്​ അധ്യയന വർഷം ആരംഭിക്കുന്ന തരത്തിൽ ക്രമീകരണം നടത്താനാണ് യു ജി സി സെക്രട്ടറി രജനീഷ്​ ജെയിൻ വൈസ്​ ചാൻസലർമാർക്കും കോളജ്​ പ്രിൻസിപ്പൽമാർക്കും അയച്ച കത്തിൽ പറയുന്നത്. ഓൺലൈനായോ ഓഫ്​ലൈനായോ രണ്ടും കൂടിയോ ക്ലാസ്​ ആരംഭിക്കാം. സിബിഎസ്ഇ, ഐസിഎസ്ഇ പരീക്ഷകളുടെ ഫലമടക്കം വന്നശേഷം മാത്രമേ ബിരുദ കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിക്കുന്നുള്ളു എന്ന കാര്യം ഉറപ്പാക്കണമെന്നും കത്തിൽ പറയുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ