ദേശീയം

മുംബൈയില്‍ മണ്ണിടിച്ചിലില്‍ മരണസംഖ്യ 15 ആയി, റെക്കോര്‍ഡ് മഴ; കാര്‍ ഒലിച്ചുപോകുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത് 

സമകാലിക മലയാളം ഡെസ്ക്

മുംബൈ: കനത്തമഴയെ തുടര്‍ന്ന് മുംബൈയില്‍ ഉണ്ടായ മണ്ണിടിച്ചിലില്‍ മരണസംഖ്യ 15 ആയി ഉയര്‍ന്നു. ചെമ്പൂരിലെ ഭരത് നഗറിലുണ്ടായ ദുരന്തത്തില്‍ നിരവധി പേര്‍ ഇപ്പോഴും മണ്ണിന്റെ അടിയില്‍ കുടുങ്ങി കിടക്കുന്നതായാണ് റിപ്പോര്‍ട്ട്. മണ്ണിടിച്ചിലില്‍ കെട്ടിടം തകര്‍ന്നുവീണാണ് അപകടം ഉണ്ടായത്.

ഇന്നലെ രാത്രി മുതല്‍ തുടങ്ങിയ മഴ മുംബൈയിലും പരിസരപ്രദേശങ്ങളിലും രാവിലെയും തുടരുകയാണ്. കനത്തമഴ കണക്കിലെടുത്ത് മുംബൈയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആരും വീട്ടിന്റെ വെളിയില്‍ അനാവശ്യമായി ഇറങ്ങരുതെന്ന് അധികൃതര്‍ നിര്‍ദേശം നല്‍കി.

ഇന്നലെ രാത്രി എട്ടുമണി മുതല്‍ പുലര്‍ച്ചെ രണ്ടുമണിവരെ 156.94 മില്ലിമീറ്റര്‍ മഴയാണ് മുംബൈയില്‍ ലഭിച്ചത്. ഇത് റെക്കോര്‍ഡാണ്. മുംബൈയുടെ കിഴക്ക്,പടിഞ്ഞാറ് പ്രാന്തപ്രദേശങ്ങളിലും കനത്തമഴയാണ് ലഭിച്ചത്. അതിനിടെ കനത്തമഴയെ തുടര്‍ന്ന് ഉണ്ടായ വെള്ളക്കെട്ടില്‍ കാര്‍ ഒലിച്ചുപോകുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. 

ബോറിവലി കിഴക്കന്‍ പ്രദേശത്താണ് സംഭവം. കനത്തമഴയില്‍ വീടുകളില്‍ വെള്ളം കയറി. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ വെള്ളക്കെട്ട് രൂക്ഷമായി തുടരുകയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ