ദേശീയം

ഇന്നലെ 41,157 പേര്‍ക്ക് കോവിഡ്, ചികിത്സയിലുള്ളവര്‍ നാലുലക്ഷത്തിന് മുകളില്‍; ഏഴുദിവസത്തെ ശരാശരിയില്‍ ഇന്ത്യ നാലാം സ്ഥാനത്തേയ്ക്ക് താഴ്ന്നു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് രോഗികള്‍ കൂടുന്നു. ഇന്നലെ 41,157 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 518 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. മരണസംഖ്യ 4,13, 609 ആയി ഉയര്‍ന്നതായി കേന്ദ്രസര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.

കഴിഞ്ഞ മണിക്കൂറുകളില്‍ 42,004 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ രോഗമുക്തരുടെ ആകെ എണ്ണം 3,02,69,796 ആയി ഉയര്‍ന്നു. 4,22,660 പേരാണ് ചികിത്സയില്‍ കഴിയുന്നത്. വാക്‌സിന്‍ സ്വീകരിച്ചവരുടെ എണ്ണം 40 കോടി കടന്നു. 40,49,31, 715 ആയാണ് ഉയര്‍ന്നത്.

അതേസമയം ആഗോളതലത്തില്‍ കഴിഞ്ഞ ഏഴുദിവസത്തെ ശരാശരി കോവിഡ് കണക്കില്‍ ഇന്ത്യ നാലാം സ്ഥാനത്തേയ്ക്ക് താഴ്ന്നു. ബ്രിട്ടനാണ് ഇന്ത്യയെ മറികടന്ന് മൂന്നാം സ്ഥാനത്ത് എത്തിയത്. ബ്രസീലും ഇന്തോനേഷ്യയുമാണ് ആദ്യ രണ്ടു സ്ഥാനങ്ങളില്‍. ബ്രിട്ടനില്‍ കഴിഞ്ഞാഴ്ച 2.75 ലക്ഷം കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇന്ത്യയില്‍ ഇത് 2.69 ലക്ഷമാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

രാജ്യമൊട്ടാകെ റദ്ദാക്കിയത് 80ലേറെ സര്‍വീസുകള്‍; വലഞ്ഞ് യാത്രക്കാര്‍, വിശദീകരണവുമായി എയര്‍ഇന്ത്യ എക്‌സ്പ്രസ്- വീഡിയോ

'അങ്ങനെ അതിന് അവസാനം'; നവനീതിനെ ചുംബിക്കുന്ന ചിത്രം പങ്കുവെച്ച് മാളവിക ജയറാം

സ്‌കൂളിനു സമീപം മദ്യശാല, അഞ്ചു വയസ്സുകാരന്‍ കോടതിയില്‍; അടച്ചുപൂട്ടാന്‍ ഉത്തരവ്

മാതൃഭൂമി ന്യൂസ് കാമറാമാൻ കാട്ടാന ആക്രമണത്തില്‍ മരിച്ചു

ഡോർട്മുണ്ട് യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍, താരമായി ഹമ്മല്‍സ്; അവസാന അങ്കത്തിലെ എതിരാളിയെ ഇന്ന് അറിയാം