ദേശീയം

ഭർത്താവ് കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിൽ; കുഞ്ഞു വേണമെന്ന് യുവതി; കൃത്രിമ ഗർഭധാരണത്തിന് ഹൈക്കോടതിയുടെ അനുമതി 

സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ്: കോവിഡ് ബാധിച്ച ഗുരുതരാവസ്ഥയിലായ രോഗിയിൽ നിന്ന് ഐവിഎഫ് ചികിത്സയ്ക്ക് ആവശ്യമായ സാമ്പിൾ ശേഖരിക്കാൻ ഉത്തരവിട്ട് ഗുജറാത്ത് ഹൈക്കോടതി. വഡോദരയിൽ ആശുപത്രിയിൽ ചികിത്സയിലുള്ള ഭർത്താവിന്റെ കുഞ്ഞിനെ പ്രസവിക്കണമെന്ന ആവശ്യവുമായി ഭാര്യ നൽകിയ ഹർജിയിലാണ് തീരുമാനം. ഇദ്ദേഹം രക്ഷപെടാൻ നേരിയ സാധ്യത മാത്രമാണുള്ളതെന്ന് ഡോക്ടർമാർ അറിയിച്ചിരുന്നു. 

അസാധാരണമായ അടിയന്തര സ്ഥിതിയായി കണ്ടാണ് ഹൈക്കോടതി ഇക്കാര്യത്തിൽ ഉത്തരവിട്ടത്. ജസ്റ്റിസ് അഷുതോഷ് ജെ ശാസ്ത്രിയാണ് കൃത്രിമ ഗർഭധാരണത്തിന് വേണ്ട സാംപിൾ ശേഖരിക്കണമെന്നും അത് കൃത്യമായി സൂക്ഷിക്കണമെന്നും ആശുപത്രിക്ക് നിർദേശം നൽകിയിരിക്കുന്നത്. 

ഐവിഎഫിലൂടെ ഭർത്താവിൽ നിന്ന് ഗർഭം ധരിക്കണമെന്ന് യുവതി ആശുപത്രി അധികൃതരെ മുൻപ് അറിയിച്ചിരുന്നെങ്കിലും കോടതി വിധി ഉണ്ടെങ്കിലെ അനുവാദം നൽകാനാകൂ എന്നായിരുന്നു പ്രതികരണം. ഇതേതുടർന്നാണ് അടിയന്തരമായി വാദം കേൾക്കണമെന്ന് ആവശ്യപ്പെട്ട് യുവതി കോടതിയെ സമീപിച്ചത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത