ദേശീയം

30 കിലോമീറ്റര്‍ ദൂരപരിധി, പുതുതലമുറ ആകാശ് മിസൈല്‍ വിജയകരമായി പരീക്ഷിച്ചു- വീഡിയോ 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പുതുതലമുറ ഭൂതല - വ്യോമ മിസൈല്‍ ആകാശ് വിജയകരമായി പരീക്ഷിച്ചു. ഒഡീഷ ബാലസോറിലെ പരീക്ഷണ കേന്ദ്രത്തിലാണ് രാജ്യത്തെ പ്രമുഖ പൊതുമേഖല പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആര്‍ഡിഒ പരീക്ഷണം നടത്തിയത്.

30കിലോമീറ്റര്‍ ദൂരപരിധിയിലുള്ള ലക്ഷ്യസ്ഥാനം തകര്‍ക്കാന്‍ ശേഷിയുള്ളതാണ് ആകാശ് മിസൈല്‍. കഴിഞ്ഞ രണ്ടുദിവസമായി രണ്ടു തവണയാണ് പരീക്ഷണം നടത്തിയതെന്ന് ഡിആര്‍ഡിഒ അറിയിച്ചു. ലക്ഷ്യസ്ഥാനം കൃത്യമായി തകര്‍ത്തതായി ഡിആര്‍ഡിഒ അറിയിച്ചു.

എല്ലാ പ്രതിരോധ സംവിധാനങ്ങളും സജ്ജീകരിച്ചാണ് മിസൈല്‍ പരീക്ഷണം നടത്തിയത്. വിവിധോദ്ദേശ്യ റഡാര്‍ സംവിധാനവും കണ്‍ട്രോള്‍ സംവിധാനവും കമ്മ്യൂണിക്കേഷന്‍ സംവിധാനവും പരീക്ഷണത്തിന്റെ ഭാഗമായി ഒരുക്കിയിരുന്നു.ഹൈദരാബാദ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഡിആര്‍ഡിഎല്‍ മറ്റു ഡിആര്‍ഡിഒ ലബോറട്ടറികളുമായി സഹകരിച്ചാണ് ആകാശ് പ്രതിരോധ മിസൈല്‍ സംവിധാനം വികസിപ്പിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ