ദേശീയം

നിര്‍ബന്ധിപ്പിച്ച് മദ്യം കുടിപ്പിക്കും; ഭര്‍ത്താവിന്റെ സഹോദരനുമായി അവിഹിത ബന്ധം; കൊലപാതകത്തില്‍ ഭാര്യ അറസ്റ്റില്‍;  ചുരുളഴിഞ്ഞത് ഇങ്ങനെ

സമകാലിക മലയാളം ഡെസ്ക്

റാഞ്ചി: ചത്തീസ്ഗഢിലെ ബാല്‍രാംപൂരില്‍ ഭര്‍ത്താവിന്റെ കൊലപാതകത്തില്‍ വഴിത്തിരിവ്. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കൊല നടത്തിയത് ഭാര്യയാണെന്ന് വ്യക്തമായി. ഭര്‍ത്താവിന്റെ സഹോദരന്റെ ഭാര്യയാണ് കൊലനടത്തിയതെന്നായിരുന്നു ഭാര്യ പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതി. ജൂലായ് 17നായിരുന്നു കേസിനാസ്പദമായ സംഭവം.

ഭര്‍ത്താവിന്റെ സഹോദരനുമായി അവിഹിതബന്ധം തുടരുന്നതിനായാണ് യുവതി കൊല നടത്തിയതെന്ന് പൊലീസ് പറഞ്ഞു. യുവതിയെ കോടതി റിമാന്‍ഡ് ചെയ്തു. ജൂലായ് 17നാണ് ഭര്‍ത്താവിനെ കൊലപ്പെടുത്തിയതായി യുവതി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതെന്ന് സാന്‍വാര്‍ എസ് ഐ അമിത് ബാഗേല്‍ പറഞ്ഞു.

ഭര്‍ത്താവിന്റെ സഹോദരന്റെ ഭാര്യയും കുടുംബാംഗങ്ങളുമാണ് കൊല നടത്തിയതെന്നാണ് യുവതി പൊലീസില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞത്. സഹോദരന്റെ ഭാര്യയുമായി ഭര്‍ത്താവിന് അവിഹിത ബന്ധമുണ്ടെന്ന് പറഞ്ഞ് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. മര്‍ദ്ദനത്തില്‍ സാരമായി പരിക്കേറ്റ യുവാവിനെ ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രമിച്ചെങ്കിലും മരിക്കുകയായിരുന്നെന്ന് യുവതി പരാതിയില്‍ പറയുന്നു.

യുവതി ഭര്‍ത്താവിനെ മദ്യപിപ്പിക്കുകയും സഹോദരന്റെ ഭാര്യയുമായി തെറ്റായ കാര്യങ്ങള്‍ ചെയ്യാന്‍ പലപ്പോഴും പ്രേരിപ്പിക്കുകയും ചെയ്യുമെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിന് പിന്നാലെ പരിഭ്രാന്തിയിലായ  സഹോദരന്റെ ഭാര്യ വീട്ടിലെത്തി വിവരങ്ങള്‍ പറയുകയായിരുന്നു. എന്നാല്‍ കുറ്റം സഹോദരന്റെ ഭാര്യയുടെയും കുടുംബത്തിന്റെയും പേരില്‍ വരുമെന്നാണ് യുവതി കരുതിയത്. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നതോടെയാണ് ഭര്‍ത്താവിനെ കൊലപ്പെടുത്തിയത് യുവതി തന്നെയാണെന്ന് വ്യക്തമായത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കെഎസ്ആര്‍ടിസി ബസിലെ മെമ്മറി കാര്‍ഡ് കാണാതായത് അന്വേഷിക്കുമെന്ന് ഗതാഗതമന്ത്രി; എംഡിക്ക് നിര്‍ദേശം

വയറിലെ കൊഴുപ്പ് കുറയ്‌ക്കാൻ ഇവ പരീക്ഷിച്ചു നോക്കൂ

തേന്‍ എടുക്കുന്നതിനിടെ മരത്തില്‍ നിന്ന് വീണ് യുവാവ് മരിച്ചു, മൃതദേഹവുമായി പോയ ആംബുലന്‍സ് മറിഞ്ഞ് നാല് പേര്‍ക്ക് പരിക്ക്

യുവാവ് കുഴഞ്ഞുവീണു മരിച്ചു; സൂര്യാഘാതമെന്ന് സംശയം

പാലക്കാട് ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് പിന്‍വലിച്ചു; മൂന്ന് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്; ജാഗ്രത