ദേശീയം

കുട്ടികൾക്കുള്ള കോവിഡ് വാക്സിൻ സെപ്റ്റംബറോടെ: എയിംസ് മേധാവി 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: കുട്ടികൾക്കുള്ള കോവിഡ് പ്രതിരോധ കുത്തിവയ്പ്പ് സെപ്റ്റംബറോടെ സജ്ജമാകുമെന്ന് എയിംസ് മേധാവി ഡോക്ടർ രൺദീപ് ഗുലേറിയ. സെപ്റ്റംബർ ആദ്യവാരത്തോടെ ഫൈസർ, കൊവാക്സിൻ, സൈഡസ് എന്നിവയുടെ ഡോസുകൾ കുട്ടികൾക്ക് നൽകിത്തുടങ്ങാനാകുമെന്നാണ് എൻഡിടിവിക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞത്. 

"സൈഡസിന്റെ ട്രയൽ ഇതിനോടം കഴിഞ്ഞെന്നാണ് ഞാൻ മനസ്സിലാക്കുന്നത്. അടിയന്തര ഉപയോഗത്തിനായുള്ള അനുമതി കാത്തിരിക്കുകയാണവർ. ഭാരത് ബയോടെക്കിന്റെ കോവാക്‌സിൻ ട്രയൽ ഓഗസ്റ്റ് സെപ്റ്റംബറോടെ പൂർത്തിയാകും. ആ സമയമാകുമ്പോൾ അനുമതി ലഭിക്കുകയും ചെയ്യും. ഫൈസർ വാക്‌സിൻ ഇതിനോടകം അനുമതി നേടിക്കഴിഞ്ഞു. സെപ്റ്റംബറോടെ കുട്ടികൾക്ക് വാക്‌സിൻ നൽകിത്തുടങ്ങാനാകും എന്നാണ് പ്രതീക്ഷിക്കുന്നത്. വൈറസ് പകരുന്നതിന് തടയിടാൻ ഇത് കൂടുതൽ സഹായിക്കും", ഡോ ഗുലേറിയ പറഞ്ഞു

രാജ്യത്തെ മുതിർന്നവരുടെ വാക്സിനേഷൻ ഈ വർഷം അവസാനത്തോടെ പൂർത്തിയാക്കാനാകുമെന്നാണ് സർക്കാരിന്റെ കണക്കുകൂട്ടൽ. 42 കോടി വാക്സീനാണ് ഇന്ത്യ ഇതിനകം വിതരണം ചെയ്തത്. അതേസമയം മൂന്നാം തരംഗത്തെക്കുറിച്ചുള്ള ആശങ്കകൾക്കിടയിലും കുട്ടികൾക്കുള്ള വാക്സിൻ സംബന്ധിച്ച് അന്തിമതീരുമാനത്തിലേക്ക് എത്തിയിട്ടില്ല. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി