ദേശീയം

'അയോധ്യ ക്ഷേത്രത്തില്‍ ബോംബ് വച്ചിട്ടുണ്ട്'; വ്യാജ സന്ദേശത്തിന് പിന്നാലെ വ്യാപക തിരച്ചില്‍ 

സമകാലിക മലയാളം ഡെസ്ക്

അയോധ്യ: അയോധ്യ ക്ഷേത്രത്തില്‍ ബോംബ് വച്ചിട്ടുണ്ടെന്ന് വ്യാജ ഭീഷണി സന്ദേശം. പൊലീസ് കണ്‍ട്രോള്‍ റൂം നമ്പറായ 112ല്‍ രാത്രി 9 മണിയോടെയാണ് ഹനുമാന്‍ഗ്രാഹി ക്ഷേത്രത്തില്‍ ബോംബ് വച്ചിട്ടുണ്ടെന്ന് സന്ദേശം ലഭിച്ചത്. ഉടന്‍ ക്ഷേത്രത്തിലെത്തിയ പൊലീസ് സംഘം ആളുകളെ ഒഴിപ്പിച്ച് പരിശോധന നടത്തി. 

വാപക പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. പിന്നീട് അന്വേഷണം നടത്തിയപ്പോള്‍ മദ്യലഹരിയില്‍ ഒരാള്‍ വിളിച്ചതാണെന്ന് കണ്ടെത്തുകയായിരുന്നു. ഫാസിയാബാദ് സ്വദേശിയായ അനില്‍കുമാര്‍ എന്നയാളാണ് വ്യാജ സന്ദേശം അറിയിച്ച് ഫോണ്‍ വിളിച്ചത്. ഇയാള്‍ കുറ്റം സമ്മതിച്ചെന്ന് പൊലീസ് പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ