ദേശീയം

കാട്ടാനക്കൂട്ടത്തെ പ്രകോപിപ്പിച്ചു, നാട്ടുകാര്‍ക്ക് നേരെ തിരിഞ്ഞു; 45കാരനെ ചവിട്ടിക്കൊന്നു - നടുക്കുന്ന വീഡിയോ 

സമകാലിക മലയാളം ഡെസ്ക്

ഗുവാഹത്തി: അസമില്‍ കാട്ടാന 45കാരനെ ചവിട്ടിക്കൊന്നു. കാട്ടാനക്കൂട്ടം റോഡ് മുറിച്ച് കടക്കുന്നതിനിടെ, നാട്ടുകാര്‍ പ്രകോപിപ്പിച്ചതാണ് ആക്രമണത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ട്.

ഗോളഘട്ട് വനമേഖലയ്ക്ക് സമീപമാണ് സംഭവം. മൊറോംഗി തേയിലതോട്ടത്തിന് സമീപം കൂട്ടത്തോടെ കാട്ടാനകള്‍ റോഡ് മുറിച്ച് കിടക്കുന്നതിനിടെയാണ് പ്രകോപനം ഉണ്ടായത്. കൂട്ടത്തില്‍ ഉണ്ടായിരുന്ന ഒരു ആന നാട്ടുകാര്‍ക്ക് നേരെ തിരിയുകയായിരുന്നു. ഓടി രക്ഷപ്പെടുന്നതിനിടെ നിലത്തുവീണ 45കാരനെയാണ് കാട്ടാന ചവിട്ടിക്കൊന്നത്.

ദേശീയ ഹൈവേയില്‍ ഞായറാഴ്ചയാണ് കാട്ടാനയുടെ ആക്രമണം നടന്നത്. റോഡ് മുറിച്ച് കടക്കുന്നതിനിടെ നാട്ടുകാര്‍ കാട്ടാനക്കൂട്ടത്തെ പ്രകോപിപ്പിച്ചതാണ് ആക്രമണത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. കൂട്ടത്തിലുണ്ടായിരുന്ന ഒരു ആന ആക്രമിക്കുകയായിരുന്നു.ഇതിന്റെ ദൃശ്യങ്ങള്‍ പര്‍വീണ്‍ കാസ്വാന്‍ ഐഎഫ്എസ് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചു. 

കാട്ടാനക്കൂട്ടത്തെ നാട്ടുകാര്‍ പ്രകോപിപ്പിക്കാന്‍ ശ്രമിക്കുന്നത്‌ വീഡിയോയില്‍ വ്യക്തമാണ്. നാട്ടുകാരില്‍ ഒരാള്‍ മഞ്ഞനിറത്തിലുള്ള ബാഗ് വീശി ആനകളെ പ്രകോപിപ്പിക്കാന്‍ ശ്രമിക്കുന്നത് വീഡിയോയില്‍ കാണാം. അതിനിടെ ഒരു ആന നാട്ടുകാര്‍ക്ക് നേരെ തിരിഞ്ഞതാണ് ഒരാളുടെ മരണത്തില്‍ കലാശിച്ചത്. ആനയുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ 45കാരനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സൂറത്ത് മോഡല്‍ ഇന്‍ഡോറിലും?; കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പത്രിക പിന്‍വലിച്ചു, ബിജെപിയില്‍ ചേര്‍ന്നതായി റിപ്പോര്‍ട്ട്

ഫുള്‍-ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ത്രീ-സ്പോക്ക് സ്റ്റിയറിംഗ് വീലുകള്‍; വരുന്നു എക്‌സ് യുവി 300ന്റെ 'വല്ല്യേട്ടന്‍', വിശദാംശങ്ങള്‍- വീഡിയോ

'നീ മുഖ്യമന്ത്രി ഒന്നുമല്ലല്ലോ അവരെ എതിര്‍ക്കാന്‍, വിളിച്ചു സോറി പറയാന്‍ പൊലീസ് പറഞ്ഞു'

വീണ്ടും 500 റണ്‍സ്! ഇത് ഏഴാം തവണ, കോഹ്‌ലിക്ക് നേട്ടം

'എന്റെ അച്ഛൻ പോലും രണ്ട് വിവാ​ഹം ചെയ്തിട്ടുണ്ട്': ഭാവിവരന് നേരെ വിമർശനം; മറുപടിയുമായി വരലക്ഷ്മി