ദേശീയം

രോ​ഗികളുടെ എണ്ണത്തിൽ വർധന; രാജ്യത്ത് ഇന്നലെ 44,230 പേര്‍ക്ക് കോവിഡ്; 555 മരണം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: രാജ്യത്ത് ഇന്നലെ 44,230 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 42,360 പേര്‍ രോഗ മുക്തി നേടിയതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 555 പേർ മരിച്ചു. 

നിലവില്‍ ഇന്ത്യയില്‍  4,05,155 പേരാണ് ചികിത്സയിലുള്ളത്. രാജ്യത്തെ ആകെ കേസുകളുടെ എണ്ണം  3,15,72,344 ആണെന്ന്  ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. 

ആകെ രോ​ഗ മുക്തർ  3,07,43,972. 555 പേർ മരിച്ചതോടെ ആകെ മരണം 4,23,217 ആയി. രാജ്യത്ത് ഇതുവരെ 45,60,33,754 പേർ വാക്സിൻ സ്വീകരിച്ചതായും ആരോ​ഗ്യ മന്ത്രാലയം പുറത്തിറക്കിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്ത്രീയെ തട്ടിക്കൊണ്ടുപോയ കേസ്:എച്ച് ഡി രേവണ്ണ കസ്റ്റഡിയില്‍

സ്‌പോട്ട് ബുക്കിങ് ഇല്ല; ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

പൂഞ്ചില്‍ വ്യോമസേനയുടെ വാഹനവ്യൂഹത്തിനു നേരെ ഭീകരാക്രമണം; അഞ്ച് സൈനികര്‍ക്ക് പരിക്ക്

കാണാതായ കോൺ​ഗ്രസ് നേതാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ തോട്ടത്തിൽ: അന്വേഷണം

തൃഷ@41; താരസുന്ദരിയുടെ മികച്ച അഞ്ച് സിനിമകൾ