ദേശീയം

പഠനനിലവാരം വിലയിരുത്താൻ പുതിയ സംവിധാനം; സിബിഎസ്ഇ 3,5,8 ക്ലാസുകളിൽ ‘സഫൽ’ നടപ്പാക്കും  

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: സിബിഎസ്ഇ 3,5,8 ക്ലാസുകളിൽ വിദ്യാർത്ഥികളുടെ പഠനനിലവാരം വിലയിരുത്താൻ പുതിയ മൂല്യനിർണയ സംവിധാനം നടപ്പാക്കുന്നു. ഭാഷ, കണക്ക്, സയൻസ് വിഷയങ്ങളിൽ എത്രത്തോളം അറിവ് സമ്പാദിച്ചെന്നു പരിശോധിക്കുകയാണു ലക്ഷ്യം.  ‘സഫൽ’  (സ്ട്രക്ചേഡ് അസസ്മെന്റ് ഫോർ അനലൈസിങ് ലേണിങ്) എന്നാണ് പുതിയ പദ്ധതിയുടെ പേര്. 

 ദേശീയ വിദ്യാഭ്യാസ നയത്തിന്റെ (2020) ഒന്നാം വാർഷികദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച 10 പദ്ധതികളിൽ ഒന്നാണ് സഫൽ. ഇത് വാർഷിക പരീക്ഷയല്ലെന്നും ഫലം ക്ലാസ് കയറ്റത്തെ ബാധിക്കില്ലെന്നും സിബിഎസ്ഇ വ്യക്തമാക്കി. തെരഞ്ഞെടുക്കപ്പെട്ട സ്കൂളുകളിൽ ഈ അധ്യയന വർഷം തന്ന പദ്ധതി നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതിനായി സ്കൂളുകളിൽനിന്ന് അപേക്ഷ ക്ഷണിച്ചു. 

ഒന്നാം ക്ലാസിനു മുൻപുള്ള പഠനപരിശീലനമായി ‘വിദ്യാപ്രവേശ്’, മൾട്ടിഡിസിപ്ലിനറി പഠനം ലക്ഷ്യമിട്ടുള്ള അക്കാദമിക് ബാങ്ക് ഓഫ് ക്രെഡിറ്റ്സ്, മുതിർന്നവരെക്കൂടി ലക്ഷ്യമിട്ട് ആർട്ടിഫിഷൽ ഇന്റലിജൻസ് (എഐ) ഫോർ ഓൾ, രാജ്യമെങ്ങും ഏകീകൃത ആംഗ്യഭാഷ തുടങ്ങിയവയാണ് പ്രധാനമന്ത്രി പ്രഖ്യാപിച്ച മറ്റു ചില പദ്ധതികൾ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍