ദേശീയം

കോവിഡ് നിയന്ത്രണത്തിന് പുല്ലുവില; ആഘോഷമാക്കി എംഎല്‍എയുടെ മകളുടെ പ്രീവെഡ്ഡിങ് പാര്‍ട്ടി; കേസ്; വീഡിയോ

സമകാലിക മലയാളം ഡെസ്ക്


മുംബൈ: മകളുടെ കല്യാണത്തിന് മുന്നോടിയായ നടന്ന ചടങ്ങില്‍ കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച്  പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും ബന്ധുക്കള്‍ക്കുമൊപ്പം ആടിപ്പാടിയ ബിജെപി എംഎല്‍എയ്‌ക്കെതിരെ കേസ്. പിമ്പ്രി -ചിഞ്ച്‌വാഡ് എംഎല്‍എ  മഹേഷ് ലാഞ്ചെയ്ക്ക് നേരെയാണ് ഭോസാരി പൊലീസ് കേസ് എടുത്തത്.

എംഎല്‍എയുടെ വീട്ടിലാണ് കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച് ആഘോഷ ചടങ്ങുകള്‍ സംഘടിപ്പിച്ചത്. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസ് കേസ് എടുത്തത്. 

ചടങ്ങില്‍ 60 ഓളം പേര്‍ പങ്കെടുത്തിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍ ഇവര്‍ മാസ്‌കോ, സാമൂഹിക അകലമോ ഒന്നും പാലിച്ചിരുന്നില്ലെന്നത് വീഡിയോയില്‍ വ്യക്തമാണ്. ഇത്തരം ചടങ്ങുകളില്‍ പരാമാവധി 25 പേര്‍ക്ക് പങ്കെടുക്കാനാണ് അനുമതി. മുന്‍കൂട്ടി അനുമതി വാങ്ങാതെയാണ് ആഘോഷചടങ്ങുകള്‍ സംഘടിപ്പിച്ചതെന്നും പൊലീസ് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലാവലിന്‍ കേസ് ഇന്ന് വീണ്ടും സുപ്രീംകോടതിയില്‍

ബയേണിന്റെ തട്ടകത്തില്‍ അതിജീവിച്ച് റയല്‍, വിനിഷ്യസിന് ഇരട്ടഗോള്‍; 2-2 സമനില

സഞ്ചാരികളെ ഇതിലേ ഇതിലേ...; മൂന്നാർ പുഷ്പമേള ഇന്നുമുതൽ

കനത്ത ചൂട് തുടരും; പാലക്കാട് ഓറഞ്ച് അലർട്ട് ; സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയ്ക്കും സാധ്യത

ഇവയൊന്നും ഫ്രിഡ്‌ജിൽ കയറ്റരുത്