ദേശീയം

സിബിഎസ്ഇ പന്ത്രണ്ടാംക്ലാസ് പരീക്ഷ റദ്ദാക്കി

സമകാലിക മലയാളം ഡെസ്ക്


ന്യൂഡല്‍ഹി: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കി. പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. പല സംസ്ഥാനങ്ങളിലും ലോക്ക്ഡൗണ്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍, വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷയ്ക്ക് എത്താന്‍ സാധിക്കില്ലെന്ന വിലയിരുത്തലിന് ഒടുവിലാണ് നടപടി.

വിദ്യാര്‍ത്ഥികളുടെ സുരക്ഷയും ആരോഗ്യവുമാണ് മുഖ്യമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, വിദ്യാഭ്യാസ മന്ത്രി രമേശ് പ്രൊക്രിയാല്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. 

പരീക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി തിങ്കളാഴ്ച പരിഗണിച്ച സുപ്രീം കോടതി, തീരുമാനം വ്യാഴ്ച്ചയ്ക്കുള്ളില്‍ അറിയിക്കാന്‍ നിര്‍ദേശിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നത്. 

പരീക്ഷ നടത്തേണ്ടതുണ്ടോയെന്നത് ചര്‍ച്ച ചെയ്യാന്‍ വിളിച്ചു ചേര്‍ത്ത സംസ്ഥാനങ്ങളുടെ യോഗത്തില്‍ സമ്മിശ്ര അഭിപ്രായമാണ് വന്നത്. ചില സംസ്ഥാനങ്ങള്‍ പരീകഷ നടത്താം എന്ന നിലപാട് സ്വീകരിച്ചു. എന്നാല്‍ പരീക്ഷ മാറ്റിവയ്ക്കണമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ ഇന്നും കേന്ദ്രസര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി