ദേശീയം

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ; തീരുമാനം ഇന്ന് പ്രഖ്യാപിച്ചേക്കും

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ സംബന്ധിച്ച് അന്തിമ തീരുമാനം ഇന്ന് പ്രഖ്യാപിച്ചേക്കും. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേഷ് പൊഖ്റിയാൽ നേരിട്ട് പരീക്ഷ  സംബന്ധിച്ച തീരുമാനം അറിയിക്കുമെന്നാണ് സൂചന. 

പരീക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി തിങ്കളാഴ്ച പരിഗണിച്ച സുപ്രീം കോടതി തീരുമാനം വ്യാഴ്ച്ചയ്ക്കുള്ളിൽ കോടതിയെ അറിയിക്കാൻ നിർദ്ദേശിച്ചിരുന്നു. ഹർജി വ്യാഴ്ച്ച വീണ്ടും പരിഗണിക്കും.

പരീക്ഷ നടത്തേണ്ടതുണ്ടോ എന്നതിൽ സംസ്ഥാനങ്ങളുമായി കേന്ദ്രം വിശദമായ ചർച്ച നടത്തിയിരുന്നു. പരീക്ഷ ഉപേക്ഷിക്കണം എന്ന നിലപാടിൽ ചില സംസ്ഥാനങ്ങൾ  ഉറച്ചു നിൽക്കുകയാണ്. സംസ്ഥാനങ്ങൾ കേന്ദ്ര നിർദ്ദേശത്തിൽ രേഖാമൂലം പ്രതികരണം നല്കിയിട്ടുണ്ട്.  പരീക്ഷ റദ്ദാക്കുകയാണെങ്കിൽ 9, 10,11 ക്ലാസ്സുകളിലെ മാർക്ക് പരിഗണിച്ച ശേഷം ഇന്റേണൽ മാർക്ക് നൽകുന്ന കാര്യമാണ് ഇപ്പോൾ പരിഗണിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ