ദേശീയം

അവലോകന യോഗം മമത ഒഴിവാക്കിയത് മോദിയോട് അനുമതി വാങ്ങാതെ; ബം​ഗാൾ മുഖ്യമന്ത്രിയുടെ വാദം തെറ്റാണെന്ന് റിപ്പോർട്ടുകൾ

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: യാസ് ചുഴലിക്കാറ്റ് അവലോകന യോഗം ഒഴിവാക്കിയത് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അനുമതി വാങ്ങിയതിനു ശേഷമാണെന്ന പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുടെ വാദം തെറ്റാണെന്ന് റിപ്പോർട്ടുകൾ. കേന്ദ്ര സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എഎൻഐയാണ് വാർത്ത റിപ്പോർട്ട് ചെയ്തത്.

യാസ് ചുഴലിക്കാറ്റ് അവലോകനവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി വിളിച്ച യോഗം മമത ബഹിഷ്‌കരിച്ചത് വലിയ രാഷ്ട്രീയ വിവാദത്തിനും കേന്ദ്ര സർക്കാർ- മമതാ സർക്കാർ പോരിനും വഴിവെച്ചിരുന്നു. മമതയ്ക്ക് യോഗത്തിൽ നിന്ന് പങ്കെടുക്കാതിരിക്കാനുള്ള അനുമതി പ്രധാനമന്ത്രി നൽകിയിരുന്നില്ലെന്നാണ് കേന്ദ്രസർക്കാർ വൃത്തങ്ങൾ പറയുന്നത്. 

പ്രധാനമന്ത്രി തന്നെ കാത്തു നിർത്തിച്ചെന്ന മമതയുടെ വാദം പൂർണമായി തെറ്റാണെന്നും അവരാണ് പ്രധാനമന്ത്രിയെ കാത്തു നിർത്തിച്ചതെന്നും സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കുന്നു. യോഗത്തിലെ പശ്ചിമ ബംഗാൾ പ്രതിപക്ഷ നേതാവിന്റെ സാന്നിധ്യം കാരണമാണ് മമത യോഗത്തിൽ പങ്കെടുക്കാതിരുന്നതെന്നും കേന്ദ്ര സർക്കാർ വൃത്തങ്ങൾ പറഞ്ഞതായും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

അടൂരിൽ എട്ട് വയസുകാരിയുടെ മരണം; ഷി​ഗല്ലയെന്ന് സംശയം, ആരോ​ഗ്യ വിഭാ​ഗത്തിന്റെ പരിശോധന

ചര്‍മ്മം തിളങ്ങാൻ പഴങ്ങള്‍

'ഇപ്പോഴും കോളജ് കുമാരിയെ പോലെ'; മകന്റെ കാമറയിൽ മോഡലായി നവ്യാ നായർ

''ഞങ്ങളങ്ങനെ കാടിന്റെ മണം പിടിച്ചിരുന്നു; പിന്നെ നക്ഷത്രങ്ങളെ എണ്ണിയെണ്ണി ഉറക്കത്തിലേക്കിറങ്ങിപ്പോയി''