ദേശീയം

കോവിഡ് ബാധിതന്‍ മരിച്ചു; ഡോക്ടറെ അതിക്രൂരമായി വളഞ്ഞിട്ട് മര്‍ദിച്ച് ബന്ധുക്കള്‍, 24പേര്‍ അറസ്റ്റില്‍ (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്



ഡോക്ടറെ അതിക്രൂരമായി മര്‍ദിച്ച് കോവിഡ് ബാധിച്ച് മരിച്ചയാളുടെ ബന്ധുക്കള്‍. അസമിലെ ഹൊജായിയിലാണ് സംഭവം. കൂട്ടം ചേര്‍ന്ന് പാത്രവും മറ്റും ഉപയോഗിച്ച് ഡോക്ടറെ ഒരു സംഘം മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ പുറത്തുവന്നു. ഓക്‌സിജന്‍ കിട്ടാതെയാണ് കോവിഡ് രോഗി മരിച്ചത് എന്നാരോപിച്ചായിരുന്നു മര്‍ദനം. സാരമായി പരിക്കേറ്റ ഡോക്ടറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

ഉഡലി മോഡല്‍ ആശുപത്രിയില്‍ നടന്ന സംഭവത്തില്‍ 24പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.. ചൊവ്വാഴ്ചയാണ് ഗിയാസുദ്ദീന്‍ എന്നയാള്‍ കോവിഡ് ബാധിച്ച് മരിച്ചത്. ഈ സമയത്ത് ആശുപത്രിയില്‍ ഡോ. സെയ്ജു കുമാറാണ് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നത്. രേഗി മരിച്ചതിന് പിന്നാലെ അക്രമാസക്തരായ ബന്ധുക്കള്‍ ഡോക്ടറെ കൂട്ടം ചേര്‍ന്ന് മര്‍ദിക്കുകയായിരുന്നു. 

'രോഗി ഗുരുതരാവസ്ഥയിലാണെന്നും രാവിലെ മുതല്‍ മൂത്രം പോകുന്നില്ലെന്നും പറഞ്ഞ് രോഗിയുടെ ബന്ധുക്കള്‍ വന്നു. തുടര്‍ന്ന് റൂമിലെത്തി നോക്കിയപ്പോള്‍ മരിച്ചിരുന്നു. ഇത് ബന്ധുക്കളെ അറിയിച്ചപ്പോള്‍ അവര്‍ അക്രമിക്കുകയായിരുന്നു'- ഡോക്ടര്‍ മാധ്യമങ്ങളോട് പറഞ്ഞു.

സംഭവത്തില്‍ പ്രതിഷേധവുമായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ രംഗത്തെത്തി. പ്രതികള്‍ക്ക് എതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ഐഎംഎ അസം ഘടകം ആവശ്യപ്പെട്ടു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ