ദേശീയം

'വര്‍ഷങ്ങള്‍ക്ക് മുന്‍പ് അച്ഛന്‍ പറഞ്ഞു, ആ ആഗ്രഹം നിറവേറ്റി'; കരുണാനിധിയുടെ ജന്മദിനത്തില്‍ എം കെ സ്റ്റാലിന്‍

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: ഡിഎംകെ നേതാവും തമിഴ്‌നാട് മുഖ്യമന്ത്രിയുമായിരുന്ന എം കരുണാനിധിയുടെ 98-ാം ജന്മദിനത്തോടനുബന്ധിച്ച് മകനും മുഖ്യമന്ത്രിയുമായ എം കെ സ്റ്റാലിന്‍ കോവിഡ് ദുരിതാശ്വാസമായി ധനസഹായം നല്‍കി. സെക്രട്ടറിയേറ്റില്‍ എത്തിയ പുരോഹിതര്‍ക്ക് നാലായിരം രൂപ വീതമാണ് ധനസഹായമായി നല്‍കിയത്. 

തമിഴ്‌നാട് കോവിഡ് അതിതീവ്ര വ്യാപനം നേരിടുകയാണ്. തമിഴ്‌നാട്ടില്‍ മുഖ്യമന്ത്രിയായി ചുമതലയേറ്റതിന് പിന്നാലെ കോവിഡില്‍ ദുരിതനുഭവിക്കുന്നവര്‍ക്ക് ആശ്വാസമായി ധനസഹായം പ്രഖ്യാപിച്ച് എം കെ സ്റ്റാലിന്‍ വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. അച്ഛന്‍ കരുണാനിധിയുടെ ജന്മദിനത്തോടനുബന്ധിച്ച് സെക്രട്ടറിയേറ്റിലേക്ക് ക്ഷണിച്ച പുരോഹിതന്മാര്‍ക്കാണ് 4000 രൂപ വീതം കോവിഡ് ദുരിതാശ്വാസമായി ധനസഹായം നല്‍കിയത്. 

നേരത്തെ കരുണാനിധിയുടെ സ്മാരകത്തില്‍ എത്തി എം കെ സ്റ്റാലിന്‍ ആദരാഞ്ജലി അര്‍പ്പിച്ചു. അച്ഛന്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആവശ്യപ്പെട്ട കാര്യം നിറവേറ്റിയതായി സ്റ്റാലിന്‍ പറഞ്ഞു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഈറോഡില്‍ വച്ചാണ് അച്ഛന്‍ ആഗ്രഹം പറഞ്ഞത്. ഡിഎംകെ വീണ്ടും അധികാരത്തില്‍ എത്തിക്കണമെന്നതായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം. അച്ഛന്റെ ആഗ്രഹം നിറവേറ്റിയതായി സ്റ്റാലിന്‍ വീഡിയോ സന്ദേശത്തില്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'യേശുക്രിസ്തു ആദ്യത്തെ മാര്‍ക്‌സിസ്റ്റ്; ഇന്ത്യ ഭരിക്കേണ്ടത് രാഷ്ട്രീയ പാര്‍ട്ടികളല്ല'- വീഡിയോ

കൊളസ്‌ട്രോള്‍ കുറയ്ക്കും പഴങ്ങള്‍

പാര്‍ക്ക് ലൈറ്റ് അത്ര ലൈറ്റല്ല, മറക്കരുത് വിളക്കുകളെ!; പ്രാധാന്യം വിവരിച്ച് മോട്ടോര്‍ വാഹനവകുപ്പ്

ഉമ്മയുടെ ഈ ചിത്രം കാണുമ്പോൾ ഞാന്‍ വീണ്ടും കുട്ടിയായ പോലെ; സുൽഫത്തിന് പിറന്നാൾ ആശംസിച്ച് ദുൽഖർ

മധ്യപ്രദേശില്‍ മണല്‍ക്കടത്ത് സംഘം സബ് ഇന്‍സ്‌പെക്ടറെ ട്രാക്ടര്‍ കയറ്റി കൊന്നു