ദേശീയം

ആണ്‍കുട്ടിയുണ്ടായില്ല, ഒന്നരവര്‍ഷം ഭാര്യയെ പൂട്ടിയിട്ടു, ക്രൂര ലൈംഗിക പീഡനം; വലിച്ചെറിഞ്ഞ കടലാസ് 'രക്ഷയായി'

സമകാലിക മലയാളം ഡെസ്ക്

മുംബൈ: മഹാരാഷ്ട്രയില്‍ 41കാരിയെ ലൈംഗികമായി ഉപദ്രവിച്ച ഭര്‍ത്താവ് അറസ്റ്റില്‍. ലൈംഗികാതിക്രമത്തിന് പുറമേ ഭാര്യയെയും മൂന്ന് മക്കളെയും ഒന്നരവര്‍ഷക്കാലം ഇയാള്‍ വീട്ടുതടങ്കലില്‍ പാര്‍പ്പിച്ചതായും പൊലീസ് പറയുന്നു. ഭര്‍ത്താവ് അറിയാതെ 41കാരി പൊലീസിനെ വിവരം അറിയിച്ചതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് അമ്മയെയും മക്കളെയും രക്ഷപ്പെടുത്തി.

പാണ്ഡാര്‍പൂര്‍ നഗരത്തില്‍ തിങ്കളാഴ്ചയാണ് അമ്മയെയും മൂന്ന് പെണ്‍മക്കളെയും പൊലീസ് രക്ഷപ്പെടുത്തിയത്. ബലാത്സംഗക്കുറ്റം ഉള്‍പ്പെടെ വിവിധ വകുപ്പുകള്‍ ചേര്‍ത്താണ് ഭര്‍ത്താവിനെ അറസ്റ്റ് ചെയ്തത്. ഒന്നര വര്‍ഷമായി വീട്ടുതടങ്കലില്‍ കഴിഞ്ഞ 41കാരി രക്ഷിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് കൊണ്ട് എഴുതിയ കടലാസ് വീടിന് വെളിയിലേക്ക് വലിച്ചെറിഞ്ഞതാണ് രക്ഷയായത്. ഇത് ശ്രദ്ധയില്‍പ്പെട്ട വഴിയാത്രക്കാരി പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. 

ആണ്‍കുട്ടിക്ക് ജന്മം നല്‍കാത്തതിന്റെ പേരില്‍ കഴിഞ്ഞ ഒന്നരവര്‍ഷം ഒരു മുറിയിലിട്ട് പൂട്ടിയതായി 41കാരി പൊലീസിന് മൊഴി നല്‍കി. ലൈംഗികമായി ഉപദ്രവിച്ചതായും നിരവധി തവണ ഗര്‍ഭച്ഛിദ്രത്തിന് നിര്‍ബന്ധിച്ചതായും ഭാര്യയുടെ പരാതിയില്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

ഐസിഎസ്ഇ 10, 12 ക്ലാസുകളിലെ പരീക്ഷാഫലം നാളെ

സെക്സ് വീഡിയോ വിവാദം കോണ്‍ഗ്രസിന് ബൂമറാങ്ങായി മാറും, സിദ്ധരാമയ്യ സര്‍ക്കാരിന്റെ പതനത്തിന് കാരണമാകുമെന്ന് കുമാരസ്വാമി

മതീഷ പതിരനയ്ക്ക് പരിക്ക്, നാട്ടിലേക്ക് മടങ്ങി; ചെന്നൈക്ക് വന്‍ തിരിച്ചടി

സൂക്ഷിക്കുക; ഫണ്ട് മുസ്ലീങ്ങള്‍ക്ക് മാത്രം: വിവാദ വീഡിയോയുമായി ബിജെപി