ദേശീയം

കോവിഡ് ബാധിച്ച് മരിച്ച 70കാരിയുടെ മൃതദേഹം സംസ്‌കരിച്ചു; 18 ദിവസത്തിന് ശേഷം മടങ്ങിയെത്തി; ഞെട്ടി വീട്ടുകാര്‍

സമകാലിക മലയാളം ഡെസ്ക്


വിജയവാഡ: സംസ്‌കരിച്ച കോവിഡ് രോഗി പതിനെട്ട് ദിവസത്തിന് ശേഷം വീട്ടില്‍ തിരിച്ചെത്തിയതുകണ്ട് ഞെട്ടി വീട്ടുകാര്‍.  മെയ് 15നാണ് കോവിഡ് ബാധിച്ച് 70കാരി മരിച്ചത്. വിജയവാഡയിലെ ആശുപത്രി അധികൃതര്‍ വിട്ടുനല്‍കിയ മൃതദേഹം ബന്ധുക്കള്‍ നാട്ടിലെത്തി സംസ്‌കരിക്കുകയും ചെയ്തു. രണ്ടാഴ്ചയ്ക്ക് ശേഷം ചടങ്ങുകളുടെ ഭാഗമായി ജൂണ്‍ ഒന്നിന് ബന്ധുക്കള്‍ ഒത്തുചേരുകയും ചെയ്തു. എന്നാല്‍ പിറ്റേദിവസം എല്ലാവരെയും അത്ഭുതപ്പെടുത്തി മരിച്ച വയോധിക വീട്ടില്‍ തിരിച്ചെത്തുകയായിരുന്നു. ആന്ധ്രാപ്രദേശിലെ കൃഷ്ണജില്ലയിലെ ക്രിസ്ത്യന്‍പേട്ട് ഗ്രാമത്തിലാണ് വിചിത്രമായ സംഭവം അരങ്ങേറിയത്. 

മെയ് 12 നാണ് വയോധികയെ കോവിഡ് ചികിത്സയ്ക്കായി വിജയവാഡയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എല്ലാദിവസവും ഭര്‍ത്താവ് ഇവരുടെ രോഗവിവരം അറിയാന്‍ ആശുപത്രിയില്‍ എത്തുമായിരുന്നു. എന്നാല്‍ മെയ് 15ാം തീയതി ഭര്‍ത്താവ് എത്തിയപ്പോള്‍ അവരെ കണ്ടില്ല. തുടര്‍ന്ന് ആശുപത്രിയിലെ നഴ്‌സുമാരോട് വിവരങ്ങള്‍ അന്വേഷിച്ചപ്പോള്‍ അവര്‍ മരിച്ചെന്ന് അറിയിക്കുകയായിരുന്നു.

മോര്‍ച്ചറിയില്‍ നിന്ന് ഭാര്യയുടെ പൊതിഞ്ഞ മൃതദേഹം ആശുപത്രി അധികൃതര്‍ ഇയാള്‍ക്ക് കൈമാറി. മൃതദേഹം നാട്ടിലെത്തിച്ച് അതേദിവസം തന്നെ അന്ത്യകര്‍മ്മങ്ങള്‍ നടത്തുകയും ചെയ്തു. രണ്ട് ദിവസങ്ങള്‍ക്ക് ശേഷം മകനും കോവിഡ് ബാധിച്ച് മരിച്ചതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. ജൂണ്‍ ഒന്നിന് മരാണനന്തര ചടങ്ങുകള്‍ നടത്തി. തൊട്ടുപിന്നാലെ വയോധിക വീട്ടില് മടങ്ങിയെത്തുകയായിരുന്നു

എന്നാല്‍ രോഗം മാറിയിട്ടും തന്നെ കൊണ്ടുപോകാന്‍ വീട്ടുകാര്‍ വരാത്തതില്‍ വയോധിക ദുഖിതയായിരുന്നു. ഒടുവില്‍ ആശുപത്രി അധികൃതര്‍ നല്‍കിയ 3000 രൂപ കൊണ്ടാണ് അവര്‍ വീട്ടില്‍ മടങ്ങിയെത്തിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ