ദേശീയം

ദേശീയ നേതൃത്വം പറഞ്ഞാൻ രാജി; പകരം ആളില്ലാത്ത പ്രശ്നം ഇല്ലെന്ന് യെഡിയൂരപ്പ

സമകാലിക മലയാളം ഡെസ്ക്

ബംഗളുരു: ബിജെപി കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടാൽ സ്ഥാനമൊഴിയുമെന്ന് കർണാടക മുഖ്യമന്തി ബി എസ് യെഡിയൂരപ്പ. ബിജെപി വൈസ് പ്രസിഡൻറും മകൻ ബി വൈ വിജയേന്ദ്രയും ദേശീയ അധ്യക്ഷൻ ജെ പി നഡ്ഢയുമായി കൂടിക്കാഴ്ച നടത്തിയതിൻറെ പിറ്റേന്നാണ് യെഡിയൂരപ്പ നിലപാടറിയിച്ചത്. 

'ദേശീയ നേതൃത്വവത്തിന് എന്നിൽ വിശ്വാസമുള്ളിടത്തോളം കാലം താൻ മുഖ്യമന്ത്രിയായി തുടരും. പുറത്തുപോകാൻ അവർ പറയുന്ന നിമിഷം ഞാൻ രാജിവെക്കും. തുടർന്നുള്ള കാലം സംസ്ഥാനത്തിൻറെ ക്ഷേമത്തിനു വേണ്ടിയുള്ള പ്രവർത്തനങ്ങളിൽ മുഴുകും. എൻറെ നിലപാട് വ്യക്തമാണ്. അവർ എനിക്ക് ഒരു അവസരം തന്നു. അത് പരമാവധി നല്ല രീതിയിൽ പ്രയോജനപ്പെടുത്താൻ ശ്രമിക്കുകയാണ് ഞാൻ. മറ്റെല്ലാം ദേശീയ നേതൃത്വത്തിൻറെ കൈകളിലാണ്', യെഡിയൂരപ്പ പ്രതികരിച്ചു. 

പകരക്കാനില്ലാത്ത പ്രശ്‌നം കൊണ്ടല്ല താൻ രാജിവയ്ക്കാത്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 'രാജ്യത്തെ ഏതൊരു സംസ്ഥാനത്തും ഒരു പകരക്കാരൻ ഉണ്ടാരകും. കർണാടകയിൽ അങ്ങനെയൊരാൾ ഇല്ലെന്ന് ഞാൻ കരുതുന്നില്ല. കേന്ദ്ര നേതൃത്വത്തിന് എന്നിൽ വിശ്വാസമുള്ളിടത്തോളം ഞാൻ തുടരും', യെഡിയൂരപ്പ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി