ദേശീയം

പ്രശസ്ത ചിത്രകാരന്‍ എസ് ഇളയരാജ അന്തരിച്ചു

സമകാലിക മലയാളം ഡെസ്ക്


ചെന്നൈ: പ്രശസ്ത ചിത്രകാരന്‍ എസ് ഇളയരാജ(43) അന്തരിച്ചു. കോവിഡ് ബാധിച്ച് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ശ്വസനസംബന്ധമായ പ്രശ്നങ്ങള്‍ ഗുരുതരമാവുകയും പിന്നീട് ഹൃദയാഘാതം സംഭവിക്കുകയുമായിരുന്നു.

തമിഴ്നാട്ടിലെ കുംഭകോണത്തിന് സമീപത്തുള്ള സെമ്പിയാവരമ്പില്‍ ഗ്രാമത്തിലാണ് ഇളയരാജ ജനിച്ചത്. ചെന്നൈയിലെ ഫൈന്‍ ആര്‍ട്ട്സ് കോളേജില്‍നിന്ന് ചിത്രരചന പഠിച്ചു. ചിത്രരചനയിലെ റിയലിസമാണ് ഇളയരാജയെ പ്രശസ്തനാക്കിയത്. ദ്രാവിഡ സ്ത്രീകളും അവരുടെ ദിനചര്യകളും ഇളയരാജയുടെ പെയിന്റിങ്ങിലെ സ്ഥിരം വിഷയങ്ങളായിരുന്നു. 

തമിഴ് സിനിമയുമായി അദ്ദേഹത്തിന് അടുത്ത ബന്ധമുണ്ട്. സിനിമ  പ്രവര്‍ത്തകരായ ആര്‍ പാര്‍ഥിപന്‍, നവീന്‍ മുഹമ്മദലി തുടങ്ങിയവര്‍ ഇളരാജയ്ക്ക് ആദരാഞ്ജലികള്‍ നേര്‍ന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ