ദേശീയം

കൊങ്കൺ റെയിൽവേ: മൺസൂൺ സമയമാറ്റം വ്യാഴാഴ്ച മുതൽ 

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കൊങ്കൺ വഴിയുള്ള ട്രെയിനുകളുടെ മൺസൂൺ സമയമാറ്റം വ്യാഴാഴ്ച (ജൂൺ 10) മുതൽ നിലവിൽവരും. ട്രെയിനുകളുടെ സമയത്തിൽ ഇക്കുറി ഒരു മണിക്കൂർ മുതൽ മൂന്ന് മണിക്കൂർ വരെ വ്യത്യാസമുണ്ട്. മുൻ വർഷങ്ങളിൽ ഇത് അഞ്ച് മിനിറ്റ് മുതൽ ഒരു മണിക്കൂർ വരെ മാത്രമായിരുന്നു. ഒക്ടോബർ 31 വരെയാണ് കൊങ്കൺ വഴിയുള്ള ട്രെയിനുകൾക്ക് മാത്രം ബാധകമാകുന്ന മൺസൂൺ സമയമാറ്റം. 

ഉച്ചയ്ക്ക് 1:15ന് പുറപ്പെട്ടിരുന്ന എറണാകുളം–നിസാമുദ്ദീന്റെ (02617) പുതിയ സമയം രാവിലെ 10.50ആണ്. തിരുവനന്തപുരം–നിസാമുദ്ദീൻ രാജധാനി (02431) പഴയ സമയം രാത്രി 7.15, പുതിയ സമയം ഉച്ച 2.30, തിരുവനന്തപുരം–നിസാമുദ്ദീൻ (06083) പഴയ സമയം രാത്രി 12.30, പുതിയ സമയം രാത്രി 10.00, എറണാകുളം–അജ്മീർ (02977) പഴയ സമയം രാത്രി 8.25 പുതിയ സമയം വൈകിട്ട് 6.50, തിരുനെൽവേലി–ഹാപ്പ (09577) പഴയ സമയം രാവിലെ 7.40, പുതിയ സമയം രാവിലെ 5.15, കൊച്ചുവേളി–ഇൻഡോർ (09331) പഴയ സമയം രാവിലെ 11.10, പുതിയ സമയം രാവിലെ 9.15, കൊച്ചുവേളി–പോർബന്തർ (09261) പഴയ സമയം രാവിലെ 11.10 പുതിയ സമയം രാവിലെ 9.15, കോയമ്പത്തൂർ–ഹിസാർ (02476) പഴയ സമയം ഉച്ച 3.00 പുതിയ സമയം ഉച്ച 12.45, തിരുനെൽവേലി–ഗാന്ധിധാം (09423)  പഴയ സമയം രാവിലെ 7.40 പുതിയ സമയം രാവിലെ 5.15, കൊച്ചുവേളി–യോഗ് നഗരി ഋഷികേശ് (06097) പഴയ സമയം രാവിലെ 9.15 പുതിയ സമയം രാവിലെ 4.50. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ