ദേശീയം

9, 11 ക്ലാസുകാര്‍ക്കും പരീക്ഷ വേണ്ട; റദ്ദാക്കാന്‍ നിര്‍ദ്ദേശിച്ച്  ഡല്‍ഹി സര്‍ക്കാര്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഒന്‍പത്, 11 ക്ലാസുകളിലെ പരീക്ഷകള്‍ റദ്ദാക്കി ഡല്‍ഹി സര്‍ക്കാര്‍. വിദ്യാഭ്യാസ മന്ത്രി മനീഷ് സിസോദിയയാണ് പരീക്ഷകള്‍ റദ്ദാക്കിയ കാര്യം പ്രഖ്യാപിച്ചത്. 

ഏപ്രില്‍ 12ന് ഒന്‍പത്, 11 ക്ലാസുകാര്‍ക്കുള്ള പരീക്ഷ നീട്ടി വയ്ക്കുന്നതായി തീരുമാനിച്ചിരുന്നു. നേരത്തെ പത്താം ക്ലാസ് വിദ്യാര്‍ത്ഥികളുടെ പരീക്ഷ ഒഴിവാക്കിയിരുന്നു. പിന്നാലെയാണ് ഇപ്പോഴത്തെ തീരുമാനം. 

'സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഒന്‍പത്, 11 ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതേണ്ടതില്ല. പത്താം ക്ലാസ് വിദ്യാര്‍ത്ഥികളുടെ മൂല്യ നിര്‍ണയം എപ്രകാരം നടത്താന്‍ തീരുമാനിച്ചുവോ അതേ മാനദണ്ഡം തന്നെയായിരിക്കും ഒന്‍പത്, 11 ക്ലാസുകാര്‍ക്കും'- മനീഷ് സിസോദിയ വ്യക്തമാക്കി. 

സ്വകാര്യ സ്‌കൂളുകള്‍ക്ക് അര്‍ധ വാര്‍ഷിക, വാര്‍ഷിക പരീക്ഷകള്‍ നടത്തിയിട്ടുണ്ടെങ്കില്‍ അതിന്റെ അടിസ്ഥാനത്തില്‍ ഈ ക്ലാസുകളിലെ വിദ്യാര്‍ത്ഥികളെ അടുത്ത ക്ലാസുകളിലേക്ക് പ്രവേശിപ്പിക്കാം. സര്‍ക്കാര്‍ സ്‌കൂളുകളില്‍ അര്‍ധ വാര്‍ഷിക പരീക്ഷ നടത്തിയിട്ടുണ്ടെങ്കില്‍ അതിന്റെ അടിസ്ഥാനത്തിലും മൂല്യം നിര്‍ണയിക്കാം. മുഴുവന്‍ വിഷയങ്ങളില്‍ അര്‍ധ വാര്‍ഷിക പരീക്ഷകളടക്കമുള്ളവ നടത്താന്‍ സാധിക്കാതെ കുറച്ച് വിഷയങ്ങളില്‍ മാത്രമാണ് പരീക്ഷ നടത്തിയതെങ്കില്‍ ഏറ്റവും പ്രധാനപ്പെട്ട രണ്ട് വിഷയങ്ങളിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തിലും സ്‌കൂളുകള്‍ക്ക് മൂല്യ നിര്‍ണയം നടത്താം. 

ഒരു പരീക്ഷയും എഴുതാന്‍ കഴിയാത്ത വിദ്യാര്‍ത്ഥികളുണ്ടെങ്കില്‍ അവര്‍ക്ക് ഒരു അവസരം കൂടി നല്‍കാനും പുതിയ നിര്‍ദ്ദേശത്തില്‍ വ്യക്തമാക്കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍