ദേശീയം

ഇന്റര്‍നെറ്റ് ഇല്ലാത്തവര്‍ക്കും ജീവിക്കണം; വാക്‌സിന്‍ എല്ലാവര്‍ക്കും ഉറപ്പാക്കണമെന്ന് രാഹുല്‍ ഗാന്ധി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഇന്റര്‍നെറ്റ് സൗകര്യമില്ലാത്തവര്‍ക്കും വാക്‌സിന്‍ ഉറപ്പുവരുത്തണമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി എംപി. അവര്‍ക്കും ജീവിക്കാനുള്ള അവകാശമുണ്ടെന്ന് രാഹുല്‍ ട്വീറ്റില്‍ പറഞ്ഞു. 

ഓണ്‍ലൈന്‍ റജിസ്‌ട്രേഷന്‍ കൊണ്ടു മാത്രം കാര്യമില്ല. വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ എത്തുന്ന എല്ലാവര്‍ക്കും വാക്‌സീന്‍ ലഭിക്കാനുള്ള നടപടികള്‍ വേണം. ഇന്റര്‍നെറ്റ് ഉപയോഗിക്കാത്ത ആളുകള്‍ക്കും ജീവിക്കാന്‍ അവകാശമുണ്ട്-' രാഹുല്‍ ട്വീറ്റ് ചെയ്തു.

ആധുനിക സാങ്കേതിക വിദ്യയും സ്മാര്‍ട് ഫോണ്‍ ഉപയോഗവും പരിചയമില്ലാത്തവര്‍ക്കു വാക്‌സിന്‍ അപ്രാപ്യമാക്കുന്നതാണ് കേന്ദ്രത്തിന്റെ നയമെന്ന് നേരത്തെ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇന്റര്‍നെറ്റ് സൗകര്യമില്ലാത്ത ഗ്രാമങ്ങളില്‍ ഉള്ളവര്‍ക്ക് എങ്ങനെയാണ് വാക്‌സിന്‍ ഉറപ്പാക്കുക എന്ന് അറിയിക്കാന്‍ സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിനു നിര്‍ദേശം നല്‍കിയിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കശ്മീരില്‍ മലയാളി വിനോദ സഞ്ചാരികളുടെ വാഹനം അപകടത്തില്‍പ്പെട്ടു; ഒരാള്‍ മരിച്ചു, ആറ് പേര്‍ക്ക് ഗുരുതര പരിക്ക്

5 വര്‍ഷം കൊണ്ട് വര്‍ധിച്ചത് 43%; ബിജെപി എംപി മേനക ഗാന്ധിക്ക് 97.17 കോടിയുടെ ആസ്തി

അബുദാബി രാജ കുടുംബാം​ഗം ശൈഖ് താനൂൻ ബിൻ മുഹമ്മദ് അൽ നഹ്യാൻ അന്തരിച്ചു

സ​ഹകരണ ബാങ്കിലെ നിക്ഷേപം തിരികെ നൽകിയില്ല; വിഷം കഴിച്ച് ​ചികിത്സയിലായിരുന്ന ​ഗൃഹനാഥൻ മരിച്ചു

ഗായിക ഉമ രമണൻ അന്തരിച്ചു