ദേശീയം

എയര്‍പോര്‍ട്ടില്‍ ബോംബ് വച്ചെന്ന് വിമാനത്തിലിരുന്ന് പൊലീസിനെ വിളിച്ചുപറഞ്ഞു; യുവാവിനെ കയ്യോടെ പൊക്കി

സമകാലിക മലയാളം ഡെസ്ക്

ന്യുഡല്‍ഹി: ഡല്‍ഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തില്‍ ബോംബ് വച്ചിട്ടുണ്ടെന്ന് വ്യാജസന്ദേശം നല്‍കിയ ആള്‍ പിടിയില്‍. വിമാനത്തിലെ യാത്രക്കാരനാണ് അറസ്റ്റിലായത്. ഇന്ന് രാവിലെയാണ് സംഭവം.

രാവിലെ 7: 45നാണ് വിമാനത്താവളത്തില്‍ ബോംബ്് വച്ചെന്ന ഭീഷണി സന്ദേശം പൊലീസിന്  ലഭിച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വ്യാജബോംബ് ഭീഷണിയാണെന്ന് പൊലീസ് തിരിച്ചറിഞ്ഞത്. ഫോണ്‍ വിളിച്ച ആകാശ് ദീപ് എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. 

ഡല്‍ഹിയില്‍ നിന്ന് അച്ഛനൊപ്പം പറ്റ്‌നയിലേക്ക് പോകുകയായിരുന്നു ഇയാള്‍. വിമാനത്തിനുള്ളില്‍ വച്ചാണ് ഇയാള്‍ പൊലീസിനെ വിളിച്ചത്ആകാശ് ദീപ് മാനസിക വൈകല്യമുള്ളയാളാണെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍