ദേശീയം

ആയിഷക്കെതിരെയുള്ള കേസ് കേന്ദ്രസര്‍ക്കാരിനെതിരായ പരാമര്‍ശങ്ങളുടെ പേരില്‍; കോവിഡ് വ്യാപനം ശക്തമാകാന്‍ കാരണം റംസാന്‍ ആഘോഷമെന്നും പ്രഫുല്‍ പട്ടേല്‍

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ലക്ഷദ്വീപില്‍ കൈ കൊണ്ടത് കരുതല്‍ നടപടികള്‍ മാത്രമാണെന്ന് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേല്‍. ജനങ്ങള്‍ക്കെതിരെ ഈ നിയമങ്ങള്‍ ദുരുപയോഗം ചെയ്യില്ല. റംസാന്‍ ആഘോഷമാണ് ലക്ഷദ്വീപില്‍ കോവിഡ് വ്യാപനം ശക്തമാകാന്‍ കാരണമെന്നും പ്രഫുല്‍ പട്ടേല്‍ പറഞ്ഞു. 

സിനിമ പ്രവര്‍ത്തക ആയിഷ സുല്‍ത്താനയ്‌ക്കെതിരെയുള്ള കേസ് കേന്ദ്രസര്‍ക്കാരിനെതിരായ പരാമര്‍ശങ്ങളുടെ പേരില്‍ വന്നതാണെന്നും അദ്ദേഹം പറഞ്ഞു. ലക്ഷദ്വീപില്‍ നടപ്പാക്കിയ ഗോവധ നിരോധനത്തേയും പ്രഫുല്‍ പട്ടേല്‍ ന്യായീകരിച്ചു. 

കേന്ദ്രസര്‍ക്കാരിന്റെ ഭരണപരിഷ്‌കാരങ്ങള്‍ക്കെതിരെ വലിയ പ്രതിഷേധമാണ് ലക്ഷദ്വീപില്‍ ഉയരുന്നത്. അഡ്മിനിസ്‌ടേറ്ററുടെ സന്ദര്‍ശനത്തില്‍ പ്രതിഷേധിച്ച് ദ്വീപുകളില്‍ കരിദിനം ആചരിക്കുകയാണ്. വീടുകളില്‍ കറുത്ത കൊടി ഉയര്‍ത്തിയും, കറുത്ത മാസ്‌ക് അണിഞ്ഞുമാണ് പ്രതിഷേധം.

പ്രതിഷേധം ശക്തമായി തുടരുന്നതിനിടെ അഞ്ച് ദിവസത്തെ സന്ദര്‍ശനത്തിനായി പ്രഫുല്‍ പട്ടേല്‍ ഇന്ന് ലക്ഷദ്വീപില്‍ എത്തുന്നുണ്ട്.  ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററായി ചുമതലയേറ്റെടുത്തതിന് ശേഷമുള്ള പ്രഫുല്‍ പട്ടേലിന്റെ മൂന്നാമത്തെ സന്ദര്‍ശനമാണിത്. അദ്ദേഹം ഈ മാസം 20 വരെ ലക്ഷദ്വീപില്‍ തുടരും. 

ഭരണപരിഷ്‌കാര നടപടികള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് അഡ്മിനിസ്‌ട്രേറ്ററെ കവരത്തിയിലെത്തി കാണാന്‍ സേവ് ലക്ഷദ്വീപ് ഫോറം ഭാരവാഹികള്‍ അനുമതി തേടിയിട്ടുണ്ട്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആലപ്പുഴയില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, കോഴിക്കോട്ടും ഉയര്‍ന്ന രാത്രി താപനില തുടരും, 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, മഴയ്ക്കും സാധ്യത

വിവാഹത്തിന് മുമ്പ് ലോഡ്ജില്‍ കൊണ്ടുപോയി പീഡിപ്പിച്ച കേസ്; ഭര്‍ത്താവിനെയും സുഹൃത്തിനെയും വെറുതെ വിട്ടു

''മ്മള് എത്ര വലിയ മരങ്ങള്‍ കണ്ടതാണ്, പിന്നെയല്ലേ ഈ ക്യാമറ''

മഞ്ചേശ്വരത്ത് കാര്‍ ആംബുലന്‍സുമായി കൂട്ടിയിടിച്ചു; അച്ഛനും രണ്ടുമക്കളും മരിച്ചു

ജമ്മുവിലെ കുല്‍ഗാമില്‍ ഏറ്റുമുട്ടല്‍; മൂന്ന് ഭീകരരെ സൈന്യം വധിച്ചു