ദേശീയം

'മുഖ്യമന്ത്രിയാകണം'; വരുന്ന തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍, മഹാരാഷ്ട്ര സഖ്യത്തില്‍ വിള്ളല്‍

സമകാലിക മലയാളം ഡെസ്ക്


മുംബൈ: മഹാരാഷ്ട്രയിലെ മഹാ വികാസ് അഘാടി സഖ്യത്തില്‍ വിള്ളലുണ്ടാക്കി കോണ്‍ഗ്രസ്. വരുന്ന തെരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടി ഒറ്റയ്ക്ക് മത്സരിക്കുമെന്നും താന്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാകുമെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ നാന പടോലെ പ്രഖ്യാപിച്ചു. അകോലയിലെ പൊതു പരിപാടിയില്‍ വെച്ചാണ് കോണ്‍ഗ്രസ് നേതാവിന്റെ പ്രഖ്യാപനം. നേരത്തെയും, കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ യോഗത്തില്‍ നാന സമാനമായ അവകാശവാദം ഉന്നയിച്ചിട്ടുണ്ട്. 

'വരുന്ന തദ്ദേശ തെരഞ്ഞെടുപ്പുകളിളും നിയമസഭ തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് ഒറ്റയ്ക്ക് മത്സരിക്കും. നാനാ പട്ടോലെയെ മുഖ്യമന്ത്രിയായി കാണാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നില്ലേ?'- അദ്ദേഹം ചോദിച്ചു. 

എന്നാല്‍ പ്രഖ്യാപനത്തില്‍ പ്രതികരിച്ച മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാര്‍,'സ്വപ്‌നം കാണുന്നത് കുറ്റകൃത്യമല്ല' എന്ന് പരിഹസിച്ചു. മുന്നണിയെപ്പറ്റിയുള്ള അന്തിമ തീരുമാനങ്ങള്‍ എടുക്കുന്നത് ഉദ്ദവ് താക്കറെയും സോണിയ ഗാന്ധിയും ശരദ് പവാറുമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ഉദ്ദവ് താക്കറെ സര്‍ക്കാര്‍ രണ്ടര വര്‍ഷം പൂര്‍ത്തിയാക്കിയ പശ്ചാത്തലത്തില്‍, മുഖ്യമന്ത്രി സ്ഥാനത്തില്‍ മാറ്റം വേണമെന്ന് ചര്‍ച്ചകള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ ഈ ചര്‍ച്ചകള്‍ തള്ളി രംഗത്തെത്തിയ ശിവസേന, സഖ്യം രൂപീകരിച്ച സമയത്ത് തന്നെ, ഉദ്ദവ് താക്കറെ തന്നെയായിരിക്കും അഞ്ചുവര്‍ഷവും മുഖ്യമന്ത്രിയെന്ന് ധാരണയിലെത്തിയിരുന്നതായി അവകാശപ്പെട്ടിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി