ദേശീയം

ഡ്യൂട്ടിയ്ക്കിടെ പൊലിസുകാരന്റെ മുഖത്തടിച്ച് വനിതാ എംഎല്‍എ; കേസ്

സമകാലിക മലയാളം ഡെസ്ക്

ജയ്പൂര്‍: ഡ്യൂട്ടിയിലുള്ള പൊലീസുകാരന്റെ മുഖത്ത് അടിച്ച എംഎല്‍എയ്‌ക്കെതിരെ കേസ് എടുത്തു. രാജസ്ഥാനിലെ സ്വതന്ത്ര എംഎല്‍എ രമില ഖാദിയയ്‌ക്കെതിരെയാണ്‌ കേസ് എടുത്തത്.

ഞായറാഴ്ച രാത്രി വാഹനപരിശോധനയ്ക്കിടെ ഹെഡ് കോണ്‍സ്റ്റബിള്‍ മഹേന്ദ്രനാഥ് ബൈക്കിലെത്തിയ ചെറുപ്പക്കാരനെ തടഞ്ഞു. ഇതെത്തുടര്‍ന്ന് ചെറുപ്പക്കാരന്‍ തന്നോട് മോശമായി പെരുമാറുകയായിരുന്നുവെന്ന് പൊലിസ് പറയുന്നു. തുടര്‍ന്ന് യുവാവ് കുശല്‍ഗഡ് എംഎല്‍എയെ സംഭവസ്ഥലത്തേക്ക് വിളിച്ചുവരുത്തുകയായിരുന്നു. വാക്കേറ്റത്തിലേര്‍പ്പെട്ട എംഎല്‍എ മഹേന്ദ്രനാഥിന്റെ മുഖത്തടിക്കുകയായിരുന്നുവെന്നാണ് പൊലിസ് കേസ്. 

സംഭവത്തില്‍ എംഎല്‍എയ്ക്കും കൂടെയുണ്ടായിരുന്നവര്‍ക്കുമെതിരേ കേസ് രജിസ്റ്റര്‍ ചെയ്തുവെന്ന് മുതിര്‍ന്ന പൊലിസ് ഉദ്യോഗസ്ഥന്‍ കൈലാഷ് സിങ് അറിയിച്ചു. എന്നാല്‍ പൊലീസുകാരന്റെ മുഖത്തടിച്ചെന്ന ആരോപണം എംഎല്‍എ നിഷേധിച്ചു. പരിശോധനയ്ക്കിടെ പൊലീസുകാര്‍ ജനങ്ങളെ ഉപദ്രപിച്ചത് ചോദ്യം ചെയ്യുകമാത്രമാണ് ഉണ്ടായത്. ആളുകളില്‍ നിന്ന് പൊലീസുകാര്‍ പണം ആവശ്യപ്പെട്ടിരുന്നതായും എംഎല്‍എ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍