ദേശീയം

കടിച്ച മൂര്‍ഖന്റെ തലയ്ക്ക് കുത്തിപ്പിടിച്ചു, ബന്ധുവിന്റെ ബൈക്കില്‍ യുവാവ് ആശുപത്രിയിലേക്ക്, അമ്പരന്ന് ജീവനക്കാര്‍- വീഡിയോ 

സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: കടിച്ച പാമ്പ് ഏതെന്ന് അറിയാത്തത് പലപ്പോഴും ചികിത്സയില്‍ ആശയക്കുഴപ്പം സൃഷ്ടിക്കാറുണ്ട്. ഇപ്പോള്‍ കടിച്ച മൂര്‍ഖന്‍ പാമ്പിന്റെ തലയ്ക്ക് പിടിച്ച് ആശുപത്രിയിലേക്ക് പോയ യുവാവിന്റെ ദൃശ്യമാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

കര്‍ണാടകയിലെ കാമ്പ്‌ളി താലൂക്കിലെ ബെല്ലാരിയിലാണ് സംഭവം. ബന്ധുവിന്റെ ബൈക്കിനു പിന്നിലിരുന്നാണ് മൂര്‍ഖന്‍ പാമ്പുമായി യുവാവ് ആശുപത്രിയിലെത്തിയത്. ഉപ്പരഹള്ളി സ്വദേശിയായ കാഡപ്പ എന്ന 30 വയസുകാരനാണ് പാമ്പിനെ കയ്യില്‍ പിടിച്ച് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്ക് കയറിച്ചെന്നത്. കൈയിലാണ് ഇയാള്‍ക്ക് പാമ്പുകടിയേറ്റത്. പാമ്പുമായി കടന്നുവരുന്ന യുവാവിനെ കണ്ട് ജീവനക്കാര്‍ അമ്പരന്നു.

കൃഷിയിടത്തില്‍ ജോലി ചെയ്യുമ്പോഴാണ് ഞായറാഴ്ച രാവിലെ കാഡപ്പയയ്ക്ക് പാമ്പുകടിയേല്‍ക്കുന്നത്. ഉടന്‍ തന്നെ കടിച്ച പാമ്പിന്റെ കഴുത്തിനു പിടിക്കുകയായിരുന്നു. പാമ്പുമായി ബന്ധുവിനൊപ്പമെത്തിയ ഇയാള്‍ക്ക് അവിടെയെത്തിയ ഉടന്‍ തന്നെ പ്രഥമ ശുശ്രൂഷ നല്‍കി. ആദ്യഡോസ് പ്രതിവിഷവും നല്‍കിയ ശേഷം തുടര്‍ ചികിത്സയ്ക്കായി വിഐഎംഎസ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഐസിയുവില്‍ പ്രവേശിച്ച കാഡപ്പ ഞായറാഴ്ച ഉച്ചയോടെ അപകടനില തരണം ചെയ്തായി ഡോക്ടര്‍മാര്‍ വ്യക്തമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കെഎസ്ആര്‍ടിസി ബസിലെ മെമ്മറി കാര്‍ഡ് കാണാതായത് അന്വേഷിക്കുമെന്ന് ഗതാഗതമന്ത്രി; എംഡിക്ക് നിര്‍ദേശം

യുവാവ് കുഴഞ്ഞുവീണു മരിച്ചു; സൂര്യാഘാതമെന്ന് സംശയം

പാലക്കാട് ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് പിന്‍വലിച്ചു; മൂന്ന് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്; ജാഗ്രത

മുസ്ലീങ്ങള്‍ക്ക് മാത്രമാണോ കൂടുതല്‍ കുട്ടികളുള്ളത്?, എനിക്ക് അഞ്ച് മക്കളുണ്ട്; മോദിയോട് മറുചോദ്യവുമായി ഖാര്‍ഗെ

തമിഴ്‌നാട്ടില്‍ കരിങ്കല്‍ ക്വാറിയില്‍ സ്‌ഫോടനം; നാലു തൊഴിലാളികള്‍ മരിച്ചു; നിരവധി പേര്‍ക്ക് പരിക്ക്