ദേശീയം

ഇന്റേണല്‍ പരീക്ഷയ്ക്ക് കൂടുതല്‍ വെയിറ്റേജ്, സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് മൂല്യനിര്‍ണയം 30:30:40 അനുപാതത്തില്‍; അന്തിമ ഫോര്‍മുല നാളെ

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥികളുടെ മൂല്യനിര്‍ണയത്തിന് സിബിഎസ്ഇ പ്രത്യേക ഫോര്‍മുലയ്ക്ക് രൂപം നല്‍കിയതായി റിപ്പോര്‍ട്ട്. പന്ത്രണ്ടാം ക്ലാസിലെ ഇന്റേണ്‍ പരീക്ഷയ്ക്ക് കൂടുതല്‍ വെയിറ്റേജ് നല്‍കുന്ന തരത്തിലുള്ള ഫോര്‍മുലയ്ക്ക് വിദഗ്ധ സമിതി ഇന്ന് അന്തിമരൂപം നല്‍കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നാളെ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥികളുടെ മൂല്യനിര്‍ണയം സംബന്ധിച്ച ഹര്‍ജി സുപ്രീംകോടതി പരിഗണനയ്ക്ക് എടുക്കുമ്പോള്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനുള്ള നടപടികളാണ് വേഗത്തില്‍ പുരോഗമിക്കുന്നത്.

കോവിഡ് വ്യാപനത്തെ തുടര്‍ന്നാണ് 12-ാം ക്ലാസ് പരീക്ഷ റദ്ദാക്കിയത്. ഉന്നതപഠനത്തിന് വിദ്യാര്‍ഥികളുടെ മൂല്യനിര്‍ണയം നടത്താന്‍ 10, 11, 12 ക്ലാസുകളിലെ പരീക്ഷാ ഫലത്തെ ആശ്രയിക്കാനാണ് സാധ്യത. 10, 11 ക്ലാസുകളിലെ വാര്‍ഷിക പരീക്ഷയുടെയും 12-ാം ക്ലാസിലെ പ്രീ ബോര്‍ഡ് പരീക്ഷയുടെയും ഫലം എടുത്ത് അന്തിമ ഫലമാക്കി മാറ്റിയേക്കും. 30:30:40 എന്ന അനുപാതം പ്രകാരമായിരിക്കും ഇതു നടപ്പാക്കുകയെന്ന്  റിപ്പോര്‍ട്ട് പറയുന്നു.

12-ാം ക്ലാസ് ഫലം എങ്ങനെ നിശ്ചയിക്കണമെന്നു തീരുമാനിക്കാന്‍ സിബിഎസ്ഇ 13 അംഗ വിദഗ്ധ സമിതിയെ നിയോഗിച്ചിരുന്നു. 30:30:40 എന്ന അനുപാത പ്രകാരം ഫലം നിശ്ചയിക്കാനുള്ള ശുപാര്‍ശ ഈ സമിതി നല്‍കിയെന്നാണ് വിവരം. 10, 11 ക്ലാസുകളിലെ വിദ്യാര്‍ഥികളുടെ വാര്‍ഷിക പരീക്ഷയ്ക്ക് 30% വീതം വെയിറ്റേജ് നല്‍കാനും 12-ാം ക്ലാസിലെ പ്രീ  ബോര്‍ഡ് പരീക്ഷയ്ക്ക് 40% വെയിറ്റേജ് നല്‍കാനുമാണ് ശുപാര്‍ശ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത