ദേശീയം

ലൈവ് ആയി അശ്ലീലം, ഭാര്യയോടൊപ്പമുള്ള ചാറ്റ്; മദന്‍ നേടിയത് ലക്ഷങ്ങള്‍, ഒടുവില്‍ കുടുങ്ങി

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: ലൈവ് സ്ട്രീമിങ്ങിനിടെ സ്ത്രീകളോട് അശ്ലീലം പറഞ്ഞതിന് അറസ്റ്റിലായ യൂട്യൂബര്‍ പബ്ജി മദന്റെ ബാങ്ക് അക്കൗണ്ടില്‍ നാലു കോടിയിലേറെ രൂപ. മദന്റെയും ഭാര്യ കൃതികയുടെയും അക്കൗണ്ടുകള്‍ പൊലീസ് മരവിപ്പിച്ചു. കേസുമായി ബന്ധപ്പെട്ട് റോഡ് കോണ്‍ട്രാക്ടറായിരുന്ന മദന്റെ പിതാവ് മാണിക്യത്തെ പൊലീസ് ചോദ്യംചെയ്തതായി റിപ്പോര്‍ട്ടുകളുണ്ട്. 

പബ്ജി ഗെയിമിന്റെ ലൈവ് സ്ട്രീമിങ്ങിനിടെ അശ്ലീലം പറഞ്ഞതിന് കഴിഞ്ഞദിവസമാണ് പബ്ജി മദനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഒളിവിലായിരുന്ന ഇയാളെ ധര്‍മപുരിയില്‍നിന്നാണ് പിടികൂടിയത്. യൂട്യൂബ് ചാനലിന്റെയും വിവിധ ഗ്രൂപ്പുകളുടെയും അഡ്മിനായ മദന്റെ ഭാര്യ കൃത്രികയെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

സേലത്തെ ഹോട്ടല്‍ ബിസിനസ് തകര്‍ന്നതോടെയാണ് മദന്‍ 2019ല്‍ യൂട്യൂബ് ചാനല്‍ തുടങ്ങിയത്. സാമൂഹികമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട കൃത്രികയുമായി പ്രണയത്തിലാവുകയും പിന്നീട് വിവാഹം കഴിക്കുകയുമായിരുന്നു. 

എങ്ങനെ തന്ത്രപൂര്‍വം പബ്ജി കളിക്കാമെന്നതും ഗെയിമിന്റെ ലൈവും 'ടോക്‌സിക് മദന്‍ 18+ 'എന്ന ചാനലില്‍ പോസ്റ്റ് ചെയ്തു. പിന്നീട് പബ്ജി മദന്‍ ഗേള്‍ ഫാന്‍ എന്ന പേരിലും റിച്ചി ഗെയിമിങ് എന്ന പേരിലും യൂട്യൂബ് ചാനലുകള്‍ ആരംഭിച്ചു. ഇതില്‍ പലതും അശ്ലീല ഉള്ളടക്കങ്ങള്‍ നിറഞ്ഞ വീഡിയോകളായിരുന്നു. എന്നാല്‍ ഈ വീഡിയോകള്‍ മദന് വലിയ ആരാധകവൃന്ദത്തെ നേടികൊടുത്തു. ചാനലിന് പ്രചാരം കൂട്ടാന്‍ ഭാര്യയോടൊപ്പം ചേര്‍ന്ന് അശ്ലീല ഉള്ളടക്കങ്ങള്‍ നിറഞ്ഞ വീഡിയോകള്‍ ഇയാള്‍ പോസ്റ്റ് ചെയ്തിരുന്നു. ഈ ചാനലുകളുടെയെല്ലാം അഡ്മിന്‍ കൃത്രികയാണ്. പബ്ജി നിരോധിച്ചതോടെ വിപിഎന്‍ ഉപയോഗിച്ചായിരുന്നു മദന്‍ ഗെയിമിങ് തുടര്‍ന്നത്.

പ്രതിമാസം പത്ത് ലക്ഷം രൂപ വരെ ഇവര്‍ക്ക് യുട്യൂബില്‍ നിന്നു വരപുമാനം ലഭിച്ചിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ഇതുപയോഗിച്ച് ആഢംബര ജീവിതമാണ് നയിച്ചിരുന്നത്. മദന്റെ ബിഎംഡബ്ല്യൂ, ഔഡി ആഡംബര കാറുകള്‍ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി