ദേശീയം

‍ഡെൽറ്റ പ്ലസ്; കേരളം അടക്കം മൂന്ന് സംസ്ഥാനങ്ങൾക്ക് കേന്ദ്രത്തിന്റെ ജാ​ഗ്രതാ നിർദ്ദേശം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽ​ഹി: ഡെൽറ്റ പ്ലസ് വൈറസ് സാന്നിധ്യം കണ്ടെത്തിയ കേരളമുൾപ്പടെയുള്ള മൂന്ന് സംസ്ഥാനങ്ങൾക്ക് കേന്ദ്ര സർക്കാർ ജാഗ്രതാ നിർദേശം നൽകി. ഡെൽറ്റ പ്ലസ് തീവ്ര വ്യാപന ശേഷിയുള്ള വകഭേദമെന്ന് ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി. കേരളത്തിന് പുറമെ മഹാരാഷ്ട്ര, മധ്യപ്രദേശ് സംസ്ഥാനങ്ങൾക്കാണ് കേന്ദ്രത്തിന്റെ ജാ​ഗ്രതാ നിർദ്ദേശം. 

കേരളത്തിൽ പാലക്കാടും പത്തനംതിട്ടയിലും കൊവിഡിന്റെ ഡെൽറ്റ പ്ലസ് വകഭേദം കണ്ടെത്തിയെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. പരിശോധന കൂട്ടി ക്വാറന്റൈൻ കർശനമാക്കി രോഗ വ്യാപനം തടയാനാണ് കേന്ദ്രം ചീഫ് സെക്രട്ടറിമാരോട് ആവശ്യപ്പെട്ടത്. 

പത്തനംതിട്ടയിൽ നാല് വയസുകാരനും പാലക്കാട് രണ്ട് പേർക്കുമാണ് കേരളത്തിൽ ഡെൽറ്റ പ്ലസ് വൈറസിന്റെ സാന്നിധ്യം സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയിലും നേരത്തെ കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലപ്പുറത്ത് പ്ലസ് വണ്‍ സീറ്റുകള്‍ വര്‍ധിപ്പിക്കും; സര്‍ക്കാര്‍ സ്‌കൂളുകളില്‍ 30 ശതമാനം കൂട്ടും

ഇത്ര സ്വാര്‍ഥനോ ധോനി? അദ്ദേഹം ഇതു ചെയ്യരുതായിരുന്നുവെന്ന് ഇര്‍ഫാന്‍ പഠാന്‍ (വീഡിയോ)

സരണില്‍ രോഹിണിക്കെതിരെ മത്സരിക്കാന്‍ ലാലു പ്രസാദ് യാദവ്; ലാലുവിന്റെ മകള്‍ക്ക് അപരശല്യം

കോഹ്‌ലിയെ തള്ളി ഋതുരാജ് ഒന്നാമത്

ഓസ്‌കര്‍ നേടിയ ഏക ഇന്ത്യന്‍ സംവിധായകന്‍: സത്യജിത്ത് റായ് എന്ന ഇതിഹാസം