ദേശീയം

വീണ്ടും അര ലക്ഷത്തിനു മുകളില്‍ രോഗികള്‍; രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം മൂന്നു കോടി കവിഞ്ഞു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: രാജ്യത്ത് ഇന്നലെ 50,848 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചു. 68,817 പേര്‍ രോഗമുക്തി നേടി. 1358 പേരാണ് കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ കോവിഡ് ബാധിച്ചു മരിച്ചത്.

ഒരു ദിവസത്തെ ഇടവേളയ്ക്കു ശേഷമാണ് പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം വീണ്ടും അരലക്ഷം കടക്കുന്നത്. ഇന്നലെ നാല്‍പ്പത്തി മൂവായിരത്തോളം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.

ഇന്ത്യയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 3,00,28,709 ആയി. ഇതില്‍ 2,89,94,855 പേര്‍ രോഗമുക്തി നേടി. ആകെ കോവിഡ് മരണം-3,90,660. 

നിലവില്‍ 6,43,194 പേരാണ് ആശുപത്രികളിലും വീടുകളിലുമായി ചികിത്സയിലുള്ളതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു