ദേശീയം

ഇന്ധന വിലവര്‍ധനയ്ക്ക് കാരണം യുപിഎ സര്‍ക്കാര്‍; ബാധ്യത തീര്‍ക്കുന്നത് ബിജെപി സര്‍ക്കാരെന്ന് പെട്രോളിയം മന്ത്രി 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഇന്ധന വിലവര്‍ധനയ്ക്ക് കാരണം യുപിഎ സര്‍ക്കാരെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍. എണ്ണ ബോണ്ടുമായി ബന്ധപ്പെട്ട് യുപിഎ സര്‍ക്കാരിന്റെ കാലത്തെ കോടികളുടെ ബാധ്യത ബിജെപി സര്‍ക്കാര്‍ കൊടുത്തുതീര്‍ക്കുകയാണ്. മുതലും പലിശയുമായി കോടികളാണ് തിരിച്ചടയ്ക്കുന്നത്. ഇതാണ് ഇന്ധന വിലവര്‍ധനയ്ക്ക് കാരണമെന്ന് ധര്‍മ്മേന്ദ്ര പ്രധാന്‍ പറഞ്ഞു.

കൂടാതെ രാജ്യാന്തര വിപണിയിലും എണ്ണവില വര്‍ധിച്ചിട്ടുണ്ട്. എണ്ണ ആവശ്യകതയുടെ 80 ശതമാനവും ഇന്ത്യ ഇറക്കുമതി ചെയ്യുകയാണ്. ഇതും ഇന്ധന വിലവര്‍ധനയ്ക്ക് കാരണമായതായി ധര്‍മ്മേന്ദ്ര പ്രധാന്‍ പറഞ്ഞു.  

കഴിഞ്ഞ 50 ദിവസത്തിനിടെ 28 തവണയാണ് ഇന്ധനവില വര്‍ധിച്ചത്. പലയിടത്തും പെട്രോള്‍ വില ലിറ്ററിന് നൂറ് രൂപയ്ക്ക് മുകളിലാണ്. ഇന്ധന വിലവര്‍ധനയില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രതിഷേധം ശക്തമാക്കുന്നതിനിടെയാണ് മന്ത്രിയുടെ പ്രതികരണം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി