ദേശീയം

തിങ്കളാഴ്ച റെക്കോർഡിട്ട വാക്സിനേഷൻ ചൊവ്വാഴ്ച താഴേക്ക്, ഇന്നലെ 53.86ലക്ഷം പേര്‍ക്ക് മാത്രം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: രാജ്യത്ത് ചൊവ്വാഴ്ചത്തെ വാക്സിൻ വിതരണത്തില്‍ വന്‍ കുറവ്. 53.86 ലക്ഷം പേര്‍ക്ക് മാത്രമാണ് ചൊവ്വാഴ്ച വാക്സിൻ വിതരണം ചെയ്തത്. തിങ്കളാഴ്ച ഒറ്റ ദിവസം 88 ലക്ഷം പേര്‍ക്ക് വാക്സീന്‍ നല്‍കി ഇന്ത്യ റെക്കോര്‍ഡിട്ടിരുന്നു. 

തിങ്കളാഴ്ച മധ്യപ്രദേശില്‍ കൂടുതല്‍ ഡോസ് വിതരണം ചെയ്തിരുന്നു. എന്നാൽ  ചൊവ്വാഴ്ച 5000 ഡോസ് വാക്സിൻ മാത്രമാണ് ഇവിടെ നൽകിയത് എന്നാണ് സൂചന. ഇതാണ് വാക്സിനേഷൻ കണക്കിൽ വൻ കുറവുണ്ടാവാൻ കാരണം എന്നാണ് വിലയിരുത്തപ്പെടുന്നത്. 

തിങ്കളാഴ്ച 17 ലക്ഷം പേർക്ക് മധ്യപ്രദേശിൽ വാക്സിൻ നൽകിയതായാണ് കണക്ക്. ജൂണ്‍ 20ന് മധ്യപ്രദേശിൽ 4098 വാക്സിനേഷൻ ഡോസുകളാണ് മൽകിയത്.  ജൂണ്‍ 15ന് 37,904 പേരെയാണ് കുത്തിവെച്ചത്. എന്നാല്‍, തിങ്കളാഴ്ച മാത്രം 16,95,592 പേര്‍ക്ക് വാക്‌സിന്‍ നല്‍കി. ഇതിന് പിന്നിൽ വാക്സിൻ പൂഴ്ത്തി വയ്പ്പ് നടന്നിട്ടുണ്ടോ എന്ന ചോദ്യം ഉയരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വാതി മാലിവാളിനെ മര്‍ദിച്ച കേസ്: ബിഭവ് കുമാര്‍ അറസ്റ്റില്‍, പിടികൂടിയത് മുഖ്യമന്ത്രിയുടെ വീട്ടില്‍നിന്ന്

മാരകായുധങ്ങളുമായി വീട്ടില്‍ അതിക്രമിച്ച് കയറി കാര്‍ തകര്‍ത്തു; ലഹരിക്ക് അടിമ; അറസ്റ്റില്‍

ദോശയുണ്ടാക്കുമ്പോള്‍ ഈ തെറ്റുകള്‍ ആവര്‍ത്തിക്കരുത്

കനത്തമഴയില്‍ റെയില്‍പ്പാളത്തില്‍ മണ്ണിടിഞ്ഞുവീണു; ഊട്ടിയിലേക്കുള്ള ട്രെയിന്‍ സര്‍വീസ് റദ്ദാക്കി

നടൻ ചന്ദ്രകാന്ത് മരിച്ച നിലയിൽ, വിയോ​ഗം നടി പവിത്ര മരിച്ച് ആറാം ​ദിവസം; ഞെട്ടലിൽ തെലുങ്ക് താരങ്ങൾ