ദേശീയം

കോവിഡ് മരണമെന്നു പറഞ്ഞ് കിടക്കവിരിയിൽ പൊതിഞ്ഞ് മൃതദേഹം, മർദനമേറ്റ പാടുകണ്ടു സംശയം; 50 കാരിയുടെ മരണത്തിൽ എസ്ഐ അറസ്റ്റിൽ

സമകാലിക മലയാളം ഡെസ്ക്

ഊട്ടി; ഊട്ടിയിൽ 50 കാരിയുടെ മരണത്തിൽ പൊലീസ് ഉദ്യോ​ഗസ്ഥൻ അറസ്റ്റിൽ. കാന്തൽ പുതുനഗറിലെ പി മഹിയുടെ മരണത്തിൽ ക്യൂബ്രാഞ്ച് സിഐഡി പൊലീസുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന സ്പെഷ്യൽ സബ് ഇൻസ്പെക്ടർ മുസ്തഫ (55) ആണ് അറസ്റ്റിലായത്. ഇവരും 15 വർഷമായി അടുപ്പത്തിലായിരുന്നെന്നു പൊലീസ് പറഞ്ഞു.

അടുത്തിടെയാണ് മഹിയെ കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. വ്യാഴാഴ്ച രാത്രി സ്ത്രീയുടെ വീട്ടിലെത്തിയ എസ്ഐ അവരെയും കൂട്ടി പുറത്തു പോയിരുന്നു. ഇരുവരും മദ്യപിച്ചിരുന്നതായാണ് റിപ്പോര്‍ട്ട്. അതിനിടെ ഇവര്‍ തര്‍ക്കത്തില്‍ ഏര്‍പ്പെടുകയും മുസ്തഫ മഹിയെ മര്‍ദിക്കുകയുമായിരുന്നു. ഇതാണ് മരണത്തിന് കാരണമായത്.

വെള്ളിയാഴ്ച രാവിലെയാണ് പുതപ്പില്‍ പൊതിഞ്ഞ് മുസ്തഫ മൃതദേഹം മഹിയുടെ വീട്ടില്‍ കൊണ്ടുവരുന്നത്. കോവിഡ് കാരണമാണ് മരണമെന്നും ആരെയും അറിയിക്കാതെ മൃതദേഹം മറവു ചെയ്യാനും ആവശ്യപ്പെട്ടു. സ്ത്രീയുടെ മുഖത്തു മർദനമേറ്റ അടയാളങ്ങൾ കണ്ടു സംശയം തോന്നിയ ബന്ധുക്കൾ പരാതി നൽകിയതോടെയാണ് എസ്ഐ അറസ്റ്റിലായത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ