ദേശീയം

80 ദിവസത്തിന് ശേഷം മഹാകാളേശ്വര്‍ ക്ഷേത്രം തുറക്കുന്നു; ഒരു ഡോസ് വാക്‌സിനോ കോവിഡ് നെഗറ്റീവ സര്‍ട്ടിഫിക്കറ്റോ നിര്‍ബന്ധം 

സമകാലിക മലയാളം ഡെസ്ക്


ഭോപ്പാല്‍: കേവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി മാസങ്ങളായി അടച്ചിട്ടിരുന്ന മഹാകാളേശ്വര്‍ ക്ഷേത്രം നാളെമുതല്‍ വീണ്ടും തുറക്കും. 80 ദിവസത്തെ ഇടവേളയ്ക്ക ശേഷമാണ് ക്ഷേത്രം തുറക്കുന്നത്. നാലെ രാവിലെ ആറ് മണിക്ക് ക്ഷേത്രം തുറക്കുമെന്ന് അധികൃതര്‍ അറിയിച്ചു. 

കോവിഡ് രണ്ടാം തരംഗത്തില്‍ ദിവസേനയുള്ള കേസുകളുടെ എണ്ണം ഉയര്‍ന്ന സാഹചര്യത്തിലാണ് ക്ഷേത്രം അടയ്ക്കാന്‍ തീരുമാനിച്ചത്. ഏപ്രില്‍ 9നാണ് ക്ഷേത്രത്തില്‍ പ്രവേശനം വിലക്കിയത്. മഹാമാരിക്കാലത്ത് ഇത് രണ്ടാം തവണയാണ് മഹാകാളേശ്വര്‍ ക്ഷേത്രം അടയ്ക്കുന്നത്. 

നാളെ മുതല്‍ ക്ഷേത്രത്തില്‍ ഭക്തര്‍ക്ക് പ്രവേശനമുണ്ടെങ്കിലും ശ്രീകോവിലിനു മുമ്പിലുള്ള തുറന്ന മേടയും നന്ദി ഹോളും അടഞ്ഞുകിടക്കും. ദര്‍ശനത്തിനെത്തുന്നവര്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്തണമെന്നും കോവിഡ് വാക്‌സിന്‍ ആദ്യ ഡോസെങ്കിലും സ്വീകരിച്ചവര്‍ക്കെ പ്രവേശനാനുമതി ഉണ്ടാകൂ എന്നുമാണ് അറിയിച്ചിട്ടുള്ളത്. വാക്‌സിന്‍ എടുക്കാത്തവര്‍ക്ക് കോവിഡ് നെഗറ്റീവ് ആണെന്ന് സ്ഥിരീകരിക്കുന്ന 48 മണിക്കൂര്‍ മുന്‍പെടുത്ത ആര്‍ടിപിസിആര്‍ പരിശോധനാഫലം നിര്‍ബന്ധമാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി