ദേശീയം

സിപിഎം സമരത്തിന് നേരെ ബിജെപി അതിക്രമം; എംഎല്‍എയ്ക്ക്‌ പരിക്ക്

സമകാലിക മലയാളം ഡെസ്ക്

അഗര്‍ത്തല: ത്രിപുരയില്‍ സിപിഎം - ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. സംഭവത്തില്‍ സിപിഎം എംഎല്‍എ സുധന്‍ ദാസ് അടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇന്ധന വിലക്കയറ്റത്തിനെതിരെയാണ് സിപിഎം രാജ്‌നഗറില്‍ സമരം സംഘടിപ്പിച്ചത്. ഇതിന് എതിര്‍വശത്തായി ബിജെപിയും പരിപാടി സംഘടിപ്പിച്ചു.സമരത്തിന് നേരെ ബിജെപി പ്രവര്‍ത്തകര്‍ അക്രമം നടത്തുകയായിരുന്നെന്ന്് സിപിഎം ആരോപിച്ചു.

ആക്രമണത്തില്‍ സാരമായി പരിക്കേറ്റ എംഎല്‍എ സുധന്‍ദാസിനെ മുന്‍ മുഖ്യമന്ത്രി മണിക് സര്‍ക്കാര്‍ സന്ദര്‍ശിച്ചു. കേന്ദ്രസര്‍ക്കാരിനെതിരായ സമരത്തില്‍ നൂറ് കണക്കിനാളുകളാണ് അണിനിരന്നത്. 

സിപിഎം ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടിയതോടെ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തി. എംഎല്‍എയെയും പരിക്കേറ്റ് മറ്റ് പ്രവര്‍ത്തകരെയും അഗര്‍ത്തല ഗവ. മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചെന്ന് സിപിഎം വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. അനുമതി തേടാതെയാണ് ഇരുപാര്‍ട്ടികളും പരിപാടി സംഘടിപ്പിച്ചതെന്ന് പൊലീസ് വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

കൊയിലാണ്ടി പുറംകടലില്‍ ഇറാനിയന്‍ ബോട്ട് പിടിച്ചെടുത്ത് കോസ്റ്റ് ഗാര്‍ഡ്

ഓള്‍റൗണ്ടര്‍ മികവുമായി ജഡേജ; പഞ്ചാബിനെ പിടിച്ചുകെട്ടി, ചെന്നൈക്ക് അനായാസ ജയം

പുൽക്കാടിന് തീപിടിച്ചു; അണച്ചപ്പോൾ കണ്ടത് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം

രാജകീയം, അതിസുന്ദരിയായി ചക്കി: താരപുത്രിയുടെ ആറ് വെഡ്ഡിങ് ലുക്കുകൾ