ദേശീയം

പുല്‍വാമയില്‍ ഭീകരാക്രമണം; സ്‌പെഷ്യല്‍ പൊലീസ് ഓഫീസറെയും ഭാര്യയെയും വീട്ടില്‍ കയറി വെടിവച്ചു, വീരമൃത്യു

സമകാലിക മലയാളം ഡെസ്ക്

ശ്രീനഗര്‍: ജമ്മു കശ്മീരിലെ പുല്‍വാമയില്‍ വീണ്ടും ഭീകരാക്രമണം. സ്‌പെഷ്യല്‍ പൊലീസ് ഓഫീസറെയും ഭാര്യയെയും വെടിവെച്ചു കൊന്നു. വീട്ടില്‍ അതിക്രമിച്ച് കയറി ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ആക്രമണത്തില്‍ ദമ്പതികളുടെ മകള്‍ക്കും പരിക്കേറ്റിട്ടുണ്ട്.

സ്‌പെഷ്യല്‍ പൊലീസ് ഓഫീസര്‍ ഫയാസ് അഹമ്മദാണ് വീരമൃത്യു വരിച്ചത്.അവന്തിപ്പുരയിലെ താമസക്കാരനാണ് ഫയാസ് അഹമ്മദ്. ഇന്നലെ രാത്രി 11 മണിക്കാണ് സംഭവം നടന്നത്. വീട്ടില്‍ അതിക്രമിച്ച് കയറിയ ഭീകരര്‍  തുടര്‍ച്ചയായി വെടിയുതിര്‍ക്കുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പ്രദേശം സുരക്ഷാ സേന വളഞ്ഞതായും ഭീകരരെ പിടികൂടുന്നതിന് തെരച്ചില്‍ ആരംഭിച്ചതായും സുരക്ഷാസേന അറിയിച്ചു.

വ്യോമസേന താവളത്തില്‍ ഭീകരാക്രമണം നടന്ന്  മണിക്കൂറുകള്‍ക്കകം നടന്ന മറ്റൊരു ആക്രമണം ജമ്മു കശ്മീരിനെ ഞെട്ടിച്ചു.വ്യോമസേന താവളത്തില്‍ ഡ്രോണ്‍ ഉപയോഗിച്ചുള്ള സ്‌ഫോടനമാണ് നടന്നത്. ഇരട്ട സ്‌ഫോടനത്തില്‍ രണ്ട് സൈനികര്‍ക്ക് നേരിയ പരിക്കേറ്റിരുന്നു.ജമ്മു കശ്മീരില്‍ അതീവ ജാഗ്രത തുടരുകയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത