ദേശീയം

മോഡേണ വാക്‌സിന് ഇന്ത്യയില്‍ അനുമതി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: അമേരിക്കന്‍ കമ്പനിയായ മോഡേണയുടെ കോവിഡ് വാക്‌സിന് ഇന്ത്യയില്‍ അടിയന്തര ഉപയോഗത്തിന് അനുമതി. മുംബൈ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മരുന്ന് കമ്പനിയായ സിപ്ലയാണ് മോഡേണ വാക്‌സിന്‍ ഇന്ത്യയില്‍ വിതരണം ചെയ്യുക.

ഇന്ത്യയില്‍ ഉപയോഗത്തിനുള്ള അനുമതി തേടി സിപ്ലയാണ് മോഡേണയ്ക്ക് വേണ്ടി ഡിസിജിഐയെ സമീപിച്ചത്. വാക്‌സിന്‍ വിതരണവുമായി ബന്ധപ്പെട്ട് മോഡേണയും സിപ്ലയും തമ്മില്‍ ധാരണയുണ്ട്. മോഡേണ വാക്‌സിന്‍ ഇറക്കുമതി ചെയ്യാന്‍ അനുമതി നല്‍കണമെന്നാണ് സിപ്ലയുടെ അപേക്ഷയില്‍ ആവശ്യപ്പെട്ടത്. 18 വയസിന് മുകളിലുള്ളവര്‍ക്കാണ് വാക്‌സിന്‍ നല്‍കുക.

ഒരു വാക്‌സിന് അടിയന്തര ഉപയോഗത്തിന് യുഎസ്എഫ്ഡിഎയുടെ അനുമതി ലഭിച്ചാല്‍ വിപണനത്തിന് അനുമതി നല്‍കാമെന്ന് സിപ്ല അപേക്ഷയില്‍ ചൂണ്ടിക്കാട്ടിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ