ദേശീയം

കോവിഡ് ബാധിതരില്‍ അപൂര്‍വ അനുബന്ധ രോഗം;  അഞ്ചുപേര്‍ ചികില്‍സയില്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി : കോവിഡ് ബാധിതരില്‍ അപൂര്‍വ അനുബന്ധ രോഗം. ഡല്‍ഹിയിലാണ് രോഗം റിപ്പോര്‍ട്ട് ചെയ്തത്. രോഗം ബാധിച്ച അഞ്ചുപേര്‍ ഡല്‍ഹി ഗംഗാറാം ആശുപത്രിയില്‍ ചികില്‍സയിലാണ്. 

കോവിഡ് ബാധിതരില്‍ മലദ്വാരത്തിലൂടെ രക്തസ്രവം ഉണ്ടാകുന്നതാണ് രോഗലക്ഷണം. വയറുവേദനയായാണ് ഇവര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടത്. 

സൈറ്റോമെഗാലോ വൈറസാണ് രോഗത്തിന് കാരണമെന്ന് ഗംഗാറാം ആശുപത്രി ചെയര്‍മാന്‍ പ്രൊഫ. അനില്‍ അറോറ വ്യക്തമാക്കി. 

കോവിഡ് സ്ഥിരീകരിച്ച് 20 മുതല്‍ 30 ദിവസത്തിന് ശേഷമാണ് ഈ രോഗം കണ്ടെത്തുന്നത്. രോഗപ്രതിരോധശേഷി കുറഞ്ഞവരെയാണ് ഈ വൈറസ് ബാധിക്കുന്നതെന്നും ആരോഗ്യവിദഗ്ധര്‍ സൂചിപ്പിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി